കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി ദ്രോഹ നടപടിക്കെതിരെ പ്രതിഷേധ സമരം

Web Desk

ഫറോക്ക്

Posted on May 11, 2020, 6:08 pm

ലോക്ഡൗഡൗണിൻ്റെ മറവിൽ കേന്ദ്ര സർക്കാർ നടത്തുന്ന തൊഴിലാളി ദ്രോഹ നടപടികൾക്കും പെട്രോൾ,ഡീസൽ വില വർദ്ധനവിനുമെതിരെ എ ഐ ടി യു സിയുടെ നേതൃത്വത്തിൽ ബേപ്പൂർ മണ്ഡലത്തിലെ കടലുണ്ടി, ഫറോക്ക്,രാനാട്ടുകര, ചെറുവണ്ണൂർ, ബേപ്പൂർ എന്നിവിടങ്ങളിൽ പ്രതിഷേധ സമരം നടന്നു. കടലുണ്ടിയിൽ റയിൽവേ ക്രോസിനു സമീപം നടന്ന പ്രതിഷേധ സമരം സി പി ഐ ജില്ലാ കൗൺസിൽ അംഗം പിലാക്കാട്ട് ഷൺമുഖൻ ഉദ്ഘാടനം ചെയ്തു.
മുരളി മുണ്ടേങ്ങാട്ട്, കെ വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ഫറോക്ക് പോസ്റ്റോഫീസിനു മുമ്പിൽ നടന്ന സമരം സി പി ഐ ബേപ്പൂർ മണ്ഡലം സെക്രട്ടറി നരിക്കുനി ബാബുരാജ്‌ ഉദ്ഘാടനം ചെയ്തു. എ ഐ ടി യു സി മണ്ഡലം പ്രസിഡണ്ട് ഒ ഒക്തവത്സലൻ, പി മുരളീധരൻ, കെ രത്നാകരൻ, വിജയകുമാർ പൂതേരി, സി പി ശ്രീധരൻ എന്നിവർ സംസാരിച്ചു. ബേപ്പൂരിൽ എ ഐ ടി യു സി ജില്ലാ വൈസ് പ്രസിഡണ്ട് എ കെ സുജാത ഉദ്ഘാടനം ചെയ്തു. പി പീതാംബരൻ, കെ പി ഹുസ്സയിൽ , ടി വി ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.രാമനാട്ടുകര സുരഭിമാളിനു സമീപം നടന്ന സമരം എ ഐ ടി യു സി മണ്ഡലം സെക്രട്ടറി മജീദ് വെൺമരത്ത് ഉദ്ഘാടനം ചെയ്തു. രാജേഷ് നെല്ലിക്കോട്ട്, പൊറക്കുറ്റി കൃഷ്ണൻ എന്നിവർ സംസാരിച്ചു