Web Desk

പാലക്കാട്‌

July 19, 2021, 8:37 pm

ചുമട്ടു തൊഴിലാളി ഫെഡറേഷൻ 22ന് കളക്ട്രേറ്റുകള്‍ക്ക് മുന്നില്‍ പ്രതിഷേധിക്കും

Janayugom Online

ചുമട്ടു തൊഴിലാളികള്‍ക്ക് പെൻഷൻ അനുവദിക്കുക, തൊഴിൽ സംരക്ഷണം ഉറപ്പാക്കുക, കോവിഡ് സാഹചര്യം കണക്കിലെടുത്ത് എല്ലാ ചുമട്ടുതൊഴിലാളികൾക്കും 5000 രൂപ വീതം സാമ്പത്തിക സഹായം നൽകുക, സ്കാറ്റേർഡ് വിഭാഗം തൊഴിലാളികളുടെ പെൻഷൻ 3000 രൂപയാക്കുക, കോവിഡ് മൂലം മരണപ്പെട്ട തൊഴിലാളി കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം നൽകുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 22ന് സംസ്ഥാന വ്യാപകമായി കളക്ട്രേറ്റുകള്‍ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്ന് ചുമട്ടുതൊഴിലാളി ഫെഡറേഷൻ ഭാരവാഹികള്‍ അറിയിച്ചു.

22ന് സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന ധര്‍ണ്ണ എഐടിയുസി സംസ്ഥാന ജന. സെക്രട്ടറി കെ പി രാജേന്ദ്രനും, കൊല്ലം കളക്ടറേറ്റിന് മുന്നിൽ സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനുവും കൊട്ടാരക്കര ക്ഷേമനിധി ഓഫീസിന് മുന്നിൽ ചുമട്ടുതൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കെ എസ് ഇന്ദുശേഖരൻ നായരും പാലക്കാട് കളക്ടറേറ്റിന് മുന്നിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ വേലുവും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യും.

Eng­lish Sum­ma­ry: AITUC protest on 22nd

You may like this video also