തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് തൊഴില്‍ സുരക്ഷിതത്വത്തിനും അവകാശ സംരക്ഷണത്തിനും വേണ്ടി എഐടിയുസി നേതൃത്വത്തില്‍ നടക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥമുള്ള വടക്കന്‍മേഖലാ ജാഥ ഇന്ന് വയനാട് ജില്ലയില്‍. കണ്ണൂര്‍ ജില്ലയിലേയ്ക്ക് പ്രവേശിച്ച ജാഥയെ പയ്യന്നൂര്‍ പെരുമ്പയില്‍ വരവേറ്റു. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആനയിച്ചു. തുടര്‍ന്ന് പയ്യന്നൂര്‍ ടൗണില്‍ സ്വീകരണം നല്‍കി.
സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ ക്യാപ്റ്റന്‍ ടി ജെ ആഞ്ചലോസ്, വൈസ് ക്യാപ്റ്റന്‍ കെ കെ അഷ്റഫ്, ഡയറക്ടര്‍ കെ ജി ശിവാനന്ദന്‍, അംഗങ്ങളായ കെ മല്ലിക, താവം ബാലകൃഷ്ണൻ, കെ വി കൃഷ്ണൻ, പി സുബ്രഹ്മണ്യൻ, വിജയന്‍ കുനിശ്ശേരി, സി കെ ശശിധരന്‍, എലിസബത്ത് അസീസി, സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാര്‍, സംസ്ഥാന കൗണ്‍സിലംഗം സി എന്‍ ചന്ദ്രന്‍, എം ഗംഗാധരന്‍, കെ ടി ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
തോട്ടംതൊഴിലാളി മേഖലയുടെ വൻ വരവേല്പ് ഏറ്റുവാങ്ങിയായിരുന്നു തെക്കൻ ജാഥയുടെ ഇന്നലത്തെ പര്യടനം. മൂന്നാറിൽ സി എ കുര്യൻ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയശേഷം പെരിയവരൈ കവലയിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ ജാഥാക്യാപ്റ്റനും അംഗങ്ങളും പങ്കെടുത്തു. നെടുങ്കണ്ടം, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലെ സ്വീകരണത്തോടെ ജാഥ ഇടുക്കി ജില്ലയിലെ പര്യടനം പൂർത്തിയാക്കി. ഇന്ന് കോട്ടയം ജില്ലയില്‍ പര്യടനം നടത്തും.
സ്വീകരണ പൊതുയോഗങ്ങളിൽ ജാഥാ ക്യാപ്റ്റൻ കെ പി രാജേന്ദ്രന് പുറമേ വൈസ് ക്യാപ്റ്റൻ സി പി മുരളി, ഡയറക്ടർ ആർ സജിലാൽ, വി ബി ബിനു, എം ജി രാഹുൽ, പി രാജു, പി വി സത്യനേശൻ, വാഴൂർ സോമൻ എംഎൽഎ, കെ പി ശങ്കരദാസ്, കെ എസ് ഇന്ദുശേഖരൻ നായർ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, എം പി ഗോപകുമാർ, ജി ലിജു, എ ശോഭ, എസ് അശ്വതി, സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ, ജോസ് ഫിലിപ്പ്, ജയാ മധു, ജി എൻ ഗുരുനാഥൻ പി പളനിവേൽ, പി മുത്തുപ്പാണ്ടി, ടി ചന്ദ്രപാൽ തുടങ്ങിയവരും പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.