സംസ്ഥാന ചുമട്ടു തൊഴിലാളി ഫെഡറേഷന്‍ (ഐടിയുസി) സംസ്ഥാന സമ്മേളനം ആഗസ്റ്റ് 16, 17 തീയതികളില്‍ തിരുവനന്തപുരം ടിവി സ്മാരക്കത്തില്‍ നടക്കും. 16ന് വൈകിട്ട് നാലിന് “കോര്‍പ്പറ്റേറ്റ് മൂലധനവും ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗവും’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും.
വിവിധ ട്രേഡ് യൂണിയന്‍ സംസ്ഥാന നേതാക്കള്‍ സംസാരിക്കും. 17ന് രാവിലെ 9.30ന് പ്രതിനിധി സമ്മേളനം എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ വിവിധ സംഘടനാ നേതാക്കള്‍ സംസാരിക്കും. ആഗസ്റ്റ് 1 ന് പതാകദിനാമയി ആചരിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് കെ എസ് ഇന്ദുശേഖരന്‍ നായര്‍, ജനറല്‍ സെക്രട്ടറി കെ വേലു എന്നിവര്‍ അറിയിച്ചു.
English Summary: AITUC State Conference August 16–17 Thiruvananthapuram
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.