7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

November 25, 2024
November 24, 2024
November 20, 2024
November 20, 2024
November 2, 2024
October 31, 2024
October 31, 2024
October 31, 2024
October 6, 2024
October 5, 2024

എഐടിയുസി സംസ്ഥാന സമ്മേളനം: ഇന്ന് പതാകദിനം

Janayugom Webdesk
കൊച്ചി
December 20, 2023 8:38 am

എഐടിയുസിയുടെ 18-ാമത് സംസ്ഥാന സമ്മേളനത്തിന്റെ വിളംബരമായി പതാക ദിനം ഇന്ന് ആചരിക്കും. തൊഴിൽ സ്ഥാപനങ്ങൾക്ക് മുന്നിലും ട്രേഡ് യൂണിയൻ, പാർട്ടി ഓഫീസുകൾക്ക് മുന്നിലും തൊഴിലാളി കേന്ദ്രങ്ങളിലും പൊതു ഇടങ്ങളിലും യൂണിയനുകളുടെയും എഐടിയുസി കമ്മിറ്റികളുടെയും നേതൃത്വത്തിൽ ബോർഡ് വെച്ചും അലങ്കരിച്ചും പതാക ഉയർത്തും. 

എറണാകുളം ടൗണിൽ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ പതാക ഉയർത്തും. സംസ്ഥാന, ജില്ലാ നേതാക്കളും യൂണിയൻ ഭാരവാഹികളും ഓരോ കേന്ദ്രങ്ങളിലും ദിനാചരണത്തിന് നേതൃത്വം നൽകും. ജനുവരി രണ്ടുമുതൽ അഞ്ചുവരെ എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ കാനം രാജേന്ദ്രൻ നഗറിലാണ് സമ്മേളനം. 

Eng­lish Sum­ma­ry; AITUC State Con­fer­ence: Today is Flag Day
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.