തൊമ്മൻകുത്ത് ഗ്രൂപ്പ് കള്ളുഷാപ്പ് തൊഴിലാളികളെ ഏൽപ്പിക്കണം: എഐടിയുസി

Web Desk

തൊടുപുഴ

Posted on June 23, 2020, 9:18 pm

ലൈസൻസ് ചെയ്തിട്ടും തുറക്കാതെ കിടക്കുന്ന തൊടുപുഴ റെയിഞ്ചിലെ തൊമ്മൻകുത്ത് ഗ്രൂപ്പ് കള്ളുഷാപ്പുകൾ തൊഴിലാളികളെ ഏൽപ്പിക്കുവാൻ എക്സൈസ് വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എഐടിയുസി നേതാക്കളായ കെ സലിംകുമാറും പി പി ജോയിയും ആവശ്യപ്പെട്ടു.

കള്ള് ഷാപ്പുകളുടെ ലൈസൻസ് സമയത്ത് തൊമ്മൻകുത്ത് ഗ്രൂപ്പ് കള്ളുഷാപ്പുകൾ ഒരാൾ ലൈസൻസിൽ എടുക്കുകയും എക്സൈസ് ഡിപ്പാർട്ട്മെന്റ് കൺഫെർമേഷൻ നൽകുകയും ചെയ്തെങ്കിലും ഉടമകൾ തമ്മിലുള്ള തർക്കത്തിന്റെ ഫലമായി ഷാപ്പുകൾ തുറക്കാൻ കഴിഞ്ഞിട്ടില്ല.

ഷാപ്പുകൾ തുറക്കാൻ കഴിയാതെ വരികയും നിരവധി തൊഴിലാളികൾ ജോലിയും കൂലിയുമില്ലാതെ പട്ടിണിയിലായിരിക്കുകയുമാണ്. അതുകൊണ്ട് നൽകിയ ലൈസൻസ് റദ്ധാക്കി ഷാപ്പുകളുടെ നടത്തിപ്പ് തൊഴിലാളികളെ ഏൽപ്പിക്കണമെന്നും
അല്ലാത്തപക്ഷം തൊഴിലാളികളും കുടുംബങ്ങളും എക്സൈസ് ഓഫീസ് പടിക്കൽ സമരം ആരംഭിക്കുമെന്നും കെ സലിംകുമാറും പി പി ജോയിയും മുന്നറിയിപ്പ് നൽകി.

Eng­lish sum­ma­ry: AITUC to unite work­ers.

You may also like this video;