എഐടിയുസി സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി യോഗം കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

Web Desk
Posted on May 17, 2019, 3:02 pm

കൊല്ലം: എഐടിയുസി സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി യോഗം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കൊല്ലം പബ്ലിക്ക് ലൈബ്രറി ഹാളില്‍ ഉദ്ഘാടനം ചെയ്യുന്നു. എഐടിയുസി സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി ബാബു സ്വാഗതം പറഞ്ഞു.

സംസ്ഥാന സെക്രട്ടറി കെ പി രാജേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ, സംസ്ഥാന നേതാക്കളായ വിജയന്‍ കുനിശ്ശേരി, കെ എസ് ഇന്ദുശേഖരന്‍ നായര്‍, വി ബി ബിനു, പി കെ കൃഷ്ണന്‍, റ്റി ജെ ആഞ്ചലോസ്, കെ ജി പങ്കജാക്ഷന്‍, കെ അഷ്‌റഫ്, എം പി ഗോപകുമാര്‍, എം ജി രാഹുല്‍, ആര്‍ പ്രസാദ്, എലിസബത്ത് അസീസി, പി വിജയമ്മ,കവിതാ രാജന്‍, കെ മല്ലിക, കെ സി ജയപാലന്‍, താവം ബാലകൃഷ്ണന്‍, കെ വി കൃഷ്ണന്‍, എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ട്രേഡ് യൂണിയന്‍ മാസികയുടെ മേയ്ദിനപ്പതിപ്പ് കാനം രാജേന്ദ്രന്‍ മുല്ലക്കര രത്‌നാകരന്‍ എം എല്‍ എയ്ക്ക് നല്‍കി പ്രകാശനം ചെയ്തു