എഐടിയുസി ശതാബ്ദി ആഘോഷം മുംബൈയിൽ തുടങ്ങി

Web Desk
Posted on October 31, 2019, 9:02 pm

തിരുവനന്തപുരം: 1920 ഒക്ടോബർ 31 ന് ബോംബെയിൽ രൂപം കൊണ്ട രാജ്യത്തെ ആദ്യത്തെ തൊഴിലാളി സംഘടന എഐടിയുസിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷപരിപാടികൾക്ക് മുംബൈയിൽ വൻ പ്രകടനത്തോടെ സമാരംഭം. ജനറൽ സെക്രട്ടറിയായിരുന്ന ഗുരുദാസ് ദാസ് ഗുപ്തയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയായിരുന്നു പൊതുപരിപാടി ആരംഭിച്ചത്. പ്രകടനത്തിൽ ആയിരക്കണക്കിന് തൊഴിലാളികൾ പങ്കെടുത്തു.
പ്രസിഡന്റ് രാമേന്ദ്രകുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി അമർജിത്ത് കൗർ, ഐഎൻടിയുസി പ്രസിഡന്റ് സഞ്ജീവ്റെഡ്ഡി, സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ, ഹർഭജൻ സിങ് സിദ്ദു (എച്ച്എംഎസ്) തുടങ്ങിയവർ സംസാരിച്ചു.