16 June 2024, Sunday

Related news

June 8, 2024
June 8, 2024
June 2, 2024
May 3, 2024
April 3, 2024
January 30, 2024
January 30, 2024
January 8, 2024
January 5, 2024
December 23, 2023

എഐവൈഎഫ് ആസാദി സംഗമം ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
August 15, 2021 9:40 am

നിർഭയ ഇന്ത്യക്കായി നിരന്തര പോരാട്ടം എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി മണ്ഡലം കേന്ദ്രങ്ങളിൽ ഇന്ന് ആസാദി സംഗമം സംഘടിപ്പിക്കും. രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ രാജ്യത്തിന്റെ സ്വാതന്ത്യവും പരമാധികാരവും ജനാധിപത്യ അവകാശങ്ങളും ഇന്ത്യൻ ജനതയ്ക്ക് അന്യമായി കൊണ്ടിരിക്കുകയാണ്.
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കും വർഗീയതയ്ക്കുമെതിരെ ജനാധിപത്യവും മതേതരത്വവും ഭരണഘടനയും സംരക്ഷിക്കുവാൻ നിരന്തരമായി നടത്തുന്ന പോരാട്ടങ്ങൾക്ക് കരുത്ത് പകരാന്‍ സ്വാതന്ത്ര്യ സമരത്തിന്റെ തീഷ്ണ സ്മരണകൾക്ക് കഴിയും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എഐവൈഎഫ് നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടക്കുന്ന ആസാദി സംഗമം വിജയിപ്പിക്കാൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ സജിലാൽ, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവർ അഭ്യർത്ഥിച്ചു.

Eng­lish sum­ma­ry; AIYF Aza­di Sangam today

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.