കാലടി മണപ്പുറത്ത് സിനിമാ സൈറ്റ് തകർത്ത സംഭവത്തിലൂടെ സംഘപരിവാർ വർഗ്ഗീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ പറഞ്ഞു. ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളി എന്ന ചിത്രത്തിന്റെ സൈറ്റ് തകർത്തതിലൂടെ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിന്റെ മുഖമാണ് പ്രകടമായത്. സിനിമാ സൈറ്റ് രൂപകൽപ്പന ചെയ്ത സ്ഥലം ക്ഷേത്രത്തിനടുത്താണെന്നും ഇത് മതവികാരം വ്രണപ്പെടുത്തുന്നുവെന്നുമാണ് പൊളിച്ചതിന് കാരണമായി സംഘപരിവാർ പറയുന്നത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മതഭ്രാന്തിന്റെ പേരിൽ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് സംഘപരിവാർ പതിവാക്കിയിരിക്കുകയാണ്. കേരളത്തിലും അത്തരം മതവിദ്വേഷ പ്രവർത്തനങ്ങൾ നടത്തുവാനും അതുവഴി രാഷ്ട്രീയ നേട്ടം കൈവരിക്കുവാനുമാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്. ഇതിനെതിരെ പൊതു സമൂഹം ജാഗ്രത പുലർത്തുവാനും ഇവരെ ഒറ്റപ്പെടുത്തുവാനും കഴിയണം. കോവിഡ് പ്രതിസന്ധിയെ അതിജീവിക്കുവാൻ കേരളം ഒറ്റക്കെട്ടായി മുന്നോട്ടു പോകേണ്ട സന്ദർഭവത്തിൽ വർഗ്ഗീയ മുതലെടുപ്പ് നടത്തുവാൻ സിനിമാ സൈറ്റ് ആക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. മതത്തിന്റെ പേരിൽ വർഗ്ഗീയ കലാപം സൃഷ്ടിക്കുന്നവരേയും വർഗ്ഗീയ രാഷ്ട്രീയത്തേയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുവാൻ സിനിമാ പ്രവർത്തകരും സിനിമാലോകവും തയ്യാറാകണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ആർ.സജിലാൽ, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവർ ആവശ്യപ്പെട്ടു.
English Summary:AIYF calls the Sangh Parivar’s attempt as communalism.
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.