നാലുവരിപ്പാത നടപ്പിലാക്കണം: എഐവൈഎഫ്

Web Desk
Posted on December 09, 2019, 2:58 pm

മാനന്തവാടി: വയനാട് ജില്ലയുടെ വികസനത്തിന് മുഖ്യപങ്ക് വഹിക്കുന്ന മാനന്തവാടി മട്ടന്നൂർ വിമാനത്താവളം  നാലുവരിപ്പാതയുടെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും സ്ഥലം നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ട പരിഹാരം കാലതമാസം ഇല്ലതെ നൽകണമെന്നും എഐവൈഎഫ് മാനന്തവാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.12 മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കണമെന്ന് പറയുന്നത് അംഗീകരിക്കുവാൻ കഴിയില്ല. കണ്ണൂർ ജില്ലയിൽ റോഡിന്റെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു.

you may also like this video

എതിർപ്പുകൾ പറഞ്ഞ് വയനാടിന്റെ വികസനം തടസ്സപ്പെടുത്തുവാൻ ചിലർ നടത്തുന്ന നീക്കങ്ങൾ സർക്കാർ തള്ളികളയണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.റോഡിന് വീതി കുറവ് മതിയെന്ന് പറയുന്നവർ മറ്റ് ജില്ലയിലെ നിർമ്മാണങ്ങൾ കണ്ട് പഠിക്കണമെന്നും റോഡ് വികസനത്തിന് എതിരു നിൽക്കുന്നവരെ പൊതു ജനങ്ങൾ വിലയിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ അലക്സ് ജോസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി രജിത്ത് കമന, മനോജ് ഒഴക്കോടി, അബ്ദുസാലിഹ്, ശ്രീജിത്ത് പനമരം, കെ.വി അജേഷ് എന്നിവർ പ്രസംഗിച്ചു.