മാനന്തവാടി: കൊമ്മയാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ എസ് എസ് എസ് ക്യാമ്പിലെ വിദ്യാർത്ഥികളെയും അദ്ധ്യാപകനെയും മർദ്ദിച്ചവർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് കൊമ്മയാട് യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.കല്ലോടി സെന്റ് ജോസഫ്സ് സ്കൂളിലെ എൻ എസ്എസ് വളണ്ടിയർമാരുടെ സപ്തദിന ക്യാമ്പണ് കൊമ്മയാട് നടക്കുന്നത്.
ക്രിസ്തുമാസ് ദിനത്തിലാണ് ഒരു സംഘം യുവാക്കൾ സ്കൂളിൽ കയറി അക്രമം നടത്തിയത്.സംഭവത്തിൽ ഉൾപ്പെട്ടെ മുഴുവൻ ആളുകളെയും നിയമത്തിന്റെ കൊണ്ട് വരണമെന്നും അല്ലാത്തപക്ഷം സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും എഐവൈഎഫ് യൂണിറ്റ് കമ്മറ്റി അറിയിച്ചു. യോഗത്തിൽ സാനു സൈമൺ അധ്യക്ഷത വഹിച്ചു. സിദ്ധീഖ്, ഷിജു അഗസ്റ്റ്യൻ, കരീം, ബാബു, ജിതേഷ്, വിനോദ് എന്നിവർ പ്രസംഗിച്ചു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.