എ ഐ വൈ എഫ് ജില്ലാ ക്യാംപ് ചെങ്ങന്നൂരില്‍

Web Desk
Posted on November 24, 2017, 8:55 pm
ആലപ്പുഴ: ചെങ്ങന്നൂരില്‍ എ ഐ വൈ എഫ് ജില്ലാ ക്യാംപ് 28, 29 തീയതികളില്‍  നടക്കും. 28ന് വില്ലേജ് ഇന്‍ ചെങ്ങന്നൂരില്‍ സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സി എ അരുണ്‍കുമാര്‍ അധ്യക്ഷത വഹിക്കും ആര്‍ സന്ദീപ് സ്വാഗതം പറയും. സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എന്‍ സുകുമാരപിള്ള, എ ഐ വൈ എഫ് ദേശിയ എക്‌സിക്യൂട്ടീവ് അംഗം ജി കൃഷ്ണപ്രസാദ്, സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. എം കെ ഉത്തമന്‍, എ ഐ വൈ എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി എസ് എം ഹുസൈന്‍, സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അഡ്വ. കെ എസ് രവി, എ ഐ എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എം കണ്ണന്‍ എന്നിവര്‍ സംസാരിക്കും. രാജേഷ്‌കുമാര്‍ ഡി നന്ദി പറയും. വൈകിട്ട് 5ന് വര്‍ഗ്ഗീയ ഫാസിസ്റ്റ് വിരുദ്ധ സംഗമം ചെങ്ങന്നൂരില്‍ നടക്കും. എ ഐ വൈ എഫ് ദേശിയ സെക്രട്ടറി അഡ്വ. കെ രാജന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. പി ആര്‍ പ്രദീപ്കുമാര്‍ അധ്യക്ഷത വഹിക്കും. എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി ടി ടി ജിസ്‌മോന്‍ സ്വാഗതം പറയും. സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ എം ചന്ദ്രശര്‍മ്മ, സി പി ഐ ജില്ലാ കൗണ്‍സില്‍ അംഗം പി എം തോമസ്, മഹിളാസംഘം ജില്ലാ സെക്രട്ടറി ദീപ്തി അജയകുമാര്‍, എ ഐ വൈ എഫ് മുന്‍ ജില്ലാ പ്രസിഡന്റ് ജി സോഹന്‍ എന്നിവര്‍ സംസാരിക്കും. സന്തോഷ്‌കുമാര്‍ നന്ദി പറയും. തുടര്‍ന്ന് കലാപരിപാടികള്‍.
29ന് രാവിലെ 11ന് സി കെ ചന്ദ്രപ്പന്‍ ബ്ലഡ് ഡൊണേഷന്‍ ഫോറത്തിന്റെ ജില്ലാതല ഉദ്ഘാടനം സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് നിര്‍വ്വഹിക്കും. സംസ്ഥാന പ്രസിഡന്റ് ആര്‍ സജിലാല്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. 12.30ന് നടക്കുന്ന പൊതുചര്‍ച്ചയില്‍ സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശന്‍, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി അനുശിവന്‍, എ കെ എസ് ടി യു ജില്ലാ സെക്രട്ടറി കെ സി സ്‌നേഹശ്രീ തുടങ്ങിയവര്‍ സംസാരിക്കും.