27 March 2024, Wednesday

എ ഐ വൈ എഫ് ജില്ലാ സമ്മേളനം; ആവേശമായി പതാകദിനം

Janayugom Webdesk
ആലപ്പുഴ
October 5, 2021 7:46 pm

എ ഐ വൈ എഫ് ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പതാക ദിനം ആചരിച്ചു. ജില്ലയിലെ 510 കേന്ദ്രങ്ങളിൽ ആവേശം നിറഞ്ഞ അന്തരീക്ഷത്തിൽ പതാക ഉയർന്നു. ആലപ്പുഴ മാളികമുക്കില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി എസ് എം ഹുസൈനും കണിച്ചുകുളങ്ങരയില്‍ ജില്ലാ സെക്രട്ടറി ടി ടി ജിസ്‌മോനും മുതുകുളത്ത് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ ശോഭയും മുഹമ്മയില്‍ ജില്ലാ പ്രസിഡന്റ് സി എ അരുൺകുമാറും പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബോബി ശശിധരന്‍ വയലാറിലും സോണി വി പി നൂറനാടും എസ് പ്രിന്‍സി താമരക്കുളത്തും ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ എസ് ജയന്‍ ആലപ്പുഴ ചാത്തനാടും ബൈരഞ്ജിത്ത് ചെറുവാരണത്തും സനൂപ് കു‍ഞ്ഞുമോന്‍ കൈചൂണ്ടിയിലും പി ആര്‍ രതീഷ് കലവൂരിലും ജില്ലാ വൈസ് പ്രസിഡന്റുമാരായ എസ് അശോക് കുമാര്‍ എഴുപുന്നയിലും ഉണ്ണി ജെ വാര്യത്ത് കായംകുളത്തും പതാക ഉയര്‍ത്തി.

എട്ട്, ഒന്‍പത് തീയതികളില്‍ ആലപ്പുഴയിലാണ് ജില്ലാ സമ്മേളനം ചേരുന്നത്. എട്ടിന് വൈകിട്ട് 5ന് ടി പുരുഷോത്തമന്‍ നഗറില്‍ ചേരുന്ന പൊതുസമ്മേളനം കൃഷി മന്ത്രി പി പ്രസാദും 9ന് രാവിലെ 9ന് സുഗതന്‍ സ്മാരകത്തില്‍ ചേരുന്ന പ്രതിനിധി സമ്മേളനം റവന്യൂമന്ത്രിയും എ ഐ വൈ എഫ് ദേശിയ സെക്രട്ടറിയുമായ കെ രാജനും ഉദ്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.