Web Desk

നെടുങ്കണ്ടം

May 03, 2021, 9:11 pm

എഐവൈഎഫ് സ്ഥാപക ദിനാഘോഷം ഉടുമ്പന്‍ചോല മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്നു

Janayugom Online

എഐവൈഎഫിന്റെ സ്ഥാപകദിനാഘോഷദിനത്തില്‍ നെടുങ്കണ്ടം ആകാശപറവില്‍ ആഹാര സാധനങ്ങള്‍ വിതരണം ചെയത് എഐവൈഎഫ് ഉടുമ്പന്‍ചോല മണ്ഡലം കമ്മറ്റി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേല്‍ നെടുങ്കണ്ടത്ത് പതാക ഉയര്‍ത്തിയതോടെ ഉടുമ്പന്‍ചോല മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിലുള്ള സ്ഥാപകദിനാചരണത്തിന് തുടക്കം കുറിച്ചു. 

തുടര്‍ന്ന് അനാദരായവരും രോഗബാധിതരും സംരക്ഷിക്കുവാന്‍ ആരുമില്ലാത്തവരുമായ ആളുകളെ സംരക്ഷിച്ചുവരുന്ന നെടുങ്കണ്ടം ആകാശപ്പറവയിലെ അന്തേവാസികള്‍ക്ക് ആഹാരം ഉണ്ടാക്കുവാനുള്ള സാധനങ്ങള്‍ എത്തിച്ച് നല്‍കി. അരി, പച്ചക്കറി മുതലായ സാധനങ്ങളാണ് സിസ്റ്റര്‍ അതുല്യയ്ക്ക് എഐവൈഎഫ് പ്രവര്‍ത്തകര്‍ കൈമാറിയത്. നേതാക്കളായ എബിന്‍ ജോഷി, വിന്‍സ് ആന്റണി, രഞ്ജിനി മുതുകുന്നേല്‍, സനീഷ് ചന്ദ്രന്‍, അന്‍സില്‍, സിപിഐ ഉടുമ്പന്‍ചോല മണ്ഡലം കമ്മറ്റിയംഗം സഖാവ് എം.ബി ഷിജികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ENGLISH SUMMARY:AIYF Foun­da­tion Day cel­e­bra­tions were held under the lead­er­ship of Udum­ban­chola Con­stituen­cy Committee
You may also like this video