Web Desk

മൂന്നാർ

May 03, 2020, 5:12 pm

എഐവൈഎഫ് സ്ഥാപക ദിനം ദേവികുളം മേഖലയില്‍ ആചരിച്ചു

Janayugom Online
മൂന്നാർ എസ്റ്റേറ്റ് മേഖലയിൽ എ ഐ വൈ എഫിൻ്റെ നേതൃത്വത്തിൽ കൃഷിയിറക്കുന്നു.

എഐവൈഎഫ് 61-ാം ജന്മദിനത്തിന്റെ ഭാഗമായി പതാക ഉയർത്തി ആചരിച്ചു. അതിനു ശേഷം ഓരോ മേഖലയിലും പ്രവർത്തകർ ഹരിത കൃഷി ചെയ്യുവാനുള്ള മുൻകൈയെടുത്ത് തോട്ടങ്ങൾ കൃഷിക്കു വേണ്ടി സജ്ജീകരിച്ച് വിത്ത് നടുകയും ചെയ്തു.

ചൊക്കനാട് നോർത്ത് ഡിവിഷനിൽ നടന്ന വിള നടിൽ പരിപാടി സിപിഐ ജില്ലാ കൗൺസിലംഗം അഡ്വ. ചന്ദ്രപാൽ ഉദ്ഘാടനം ചെയ്തു. സുനിൽ സുരേഷ് അധ്യക്ഷത വഹിച്ചു. മുനിശ്വരൻ, സുരേഷ്, മതിയഴകൻ, ഗോപാൽ, നിവേദ തുടങ്ങിയവർ നേതൃത്വം നൽകി. ചെണ്ടുവര- കുണ്ടള മേഖലയിൽ എ ഐ വൈ എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി എസ്എം കുമാറിന്റെ നേതൃത്വത്തിൽ പതാക ഉയർത്തി, കൃഷിയിറക്കൽ പരിപാടി സംഘടിപ്പിച്ചു.

എല്ലപ്പെട്ടി മേഖലയിൽ വിമൽരാജ്, ഭുപേഷ് ഗുപ്തയും, സൂര്യനെല്ലി മേഖലയിൽ രാജേഷ്, അന്തോണീ എന്നിവരുടെ നേതൃത്വത്തിലും കൃഷിയിറക്കൽ  പരിപാടിയും, തൊഴിലാളികളുടെ കൃഷി തോട്ടങ്ങളിൽ കളയെടുക്കൽ മറ്റു ജോലികൾ ചെയ്ത് മാതൃകയായി. സർക്കാരിന്റെ കോവിഡ് നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടാണ് മാതൃക പ്രവർത്തനം സംഘടിപ്പിച്ചത്.

you may also like this video;