Web Desk

ഗുരുവായൂർ:

February 13, 2021, 8:35 pm

മാന്ത്രികലോകത്തെ നിശബ്ദ നക്ഷത്രത്തിന് എഐവൈഎഫിന്റെ ആദരം

Janayugom Online

സംസ്ഥാന തലത്തിൽ നടന്ന മാജിക് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ തീർത്ഥയെ എഐവൈഎഫ് കാരക്കാട് യൂണിറ്റ് സ്നേഹസമ്മാനം നൽകി ആദരിച്ചു. നീലേശ്വരത്ത് നടന്ന വാഴകുന്നം സ്മാരക അഖില കേരള മത്സരത്തിലാണ് കേൾവിക്കും സംസാരത്തിനും പ്രയാസം നേരിടുന്ന ഈ മിടുക്കി പൊതുവിഭാഗത്തിൽ പെട്ടവരെ പിന്തള്ളി രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ എ എം ഷെഫീർ ഉപഹാരം സമർപ്പിച്ചു. എഐവൈഎഫ് മണ്ഡലം പ്രസിഡണ്ട് അഭിലാഷ് വി ചന്ദ്രൻ പൊന്നാടി ചാർത്തി. കാരക്കാട് യൂണിറ്റ് ഭാരവാഹികളായ പ്രണോയ് ഉണ്ണികൃഷ്ണൻ, കെ മണികുമാർ, നീരജ് കെ ജയപ്രകാശ്, നിഖിൽ പ്രസാദ് എന്നിവർ സന്നിഹിതരായിരുന്നു.

ഗുരുവായൂർ പെരുന്തട്ട ക്ഷേത്രത്തിന് സമീപം മണത്തല സുഗുണന്റെയും രജിതയുടെയും മകളായ തീർത്ഥ അയ്യന്തോൾ അമൃത സ്പീച്ച് ആൻഡ് ഹിയറിങ് ഇംപ്രൂവ്മന്റെ് സ്കൂളിലെ വിദ്യാർഥിനിയാണ്. മുതിർന്ന മജീഷ്യന്മാർ പോലും അവതരിപ്പിക്കാൻ തെല്ലൊന്ന് മടിക്കുന്ന പ്രകടനങ്ങൾ അനായാസമായാണ് തീർത്ഥ മത്സര വേദിയിലവതരിപ്പിച്ചത്. ഗുരുവായൂർ സ്വദേശി പ്രതിജ്ഞനാണ് തീർത്ഥയുടെ ഗുരു.