Saturday
16 Feb 2019

ഉടുമ്പിറിങ്ങി മല: എഐവൈഎഫ് സമര പ്രഖ്യാപനം നടത്തി

By: Web Desk | Saturday 24 March 2018 9:36 PM IST

ഏപ്രില്‍ 3 ന് സംരക്ഷണ ശൃംഖല

കല്ലാച്ചി: വിലങ്ങാട് ഉടുമ്പിറങ്ങി മലയില്‍ കരിങ്കല്‍ ഖനനം നടത്താനുള്ള ഭൂ മാഫിയ നീക്കത്തിനെതിരെ  എഐവൈഎഫ് വീണ്ടും പ്രക്ഷോഭം ആരംഭിക്കും. പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്നുകിടക്കുന്ന ഉടുമ്പിറങ്ങി മലയില്‍ ഖനന നീക്കം സജീവമാണ്.

പ്രകൃതി ദത്തമായ നീര്‍ച്ചാല്‍ പൂര്‍ണമായും മണ്ണിട്ട് നികത്താനുള്ള ശ്രമമാണ് നടക്കുന്നത്. അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നു.

എ.ഐ.വൈ.എഫ് നാദാപുരം മണ്ഡലം കമ്മിറ്റി നേത്യത്വത്തില്‍ ഖനന മേഖലയില്‍ നടന്ന സമര  പ്രഖ്യാപന യോഗത്തില്‍ എഐവൈഎഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. പി.ഗവാസ്, ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, സിപിഐ നാദാപുരം മണ്ഡലം കമ്മറ്റി അംഗം രാജു അലക്‌സ്, പികെ ശശി എന്നിവര്‍ സംസാരിച്ചു.

ഏപ്രില്‍ 3 ന് വിലങ്ങാട് ടൗണില്‍ ഉടുമ്പിറങ്ങി മല സംരക്ഷണ ശൃംഖല സംഘടിപ്പിക്കും.വൈകുന്നേരം 4 മണിക്ക് നടക്കുന്ന പരിപാടി എ ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്യും. സാമുഹ്യ രാഷ്ടീയ പരിസ്ഥിതി രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

 

 

Related News