എഐവൈഎഫ് ചിറയിന്‍കീഴ് മണ്ഡലത്തില്‍ ആരംഭിച്ച ഹോം ഡെലിവറി സേവനം മാതൃകയാകുന്നു. നിത്യോപയോഗ സാധനങ്ങള്‍ വീട്ടില്‍ എത്തിച്ചും മരുന്നുകള്‍ ലഭിക്കാതെ വിഷമിക്കുന്നവര്‍ക്കും സഹായ ഹസ്തവുമായി എഐവൈഎഫ് പ്രവര്‍ത്തകര്‍ ജനത്തിനോപ്പം. ചിറയിന്‍കീഴ് എഐവൈഎഫ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചിറയിന്‍കീഴ് മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലായി നടപ്പിലാക്കിയ ഹോം ഡെലിവറി സേവനത്തിന് അവിശ്യകാര്‍ ഏറുന്നത്. കോവിഡ് 19 നെ ചെറുക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ കര്‍ഫ്യുവില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് ആശ്രയമായി അവരോടൊപ്പം നില്‍ക്കുകയാണ് കുറച്ച് ചെറുപ്പക്കാര്‍. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ഒരോ കോഡിനേറ്റര്‍മാരുടെ നിയന്ത്രണത്തില്‍ നാലംഗ സംഘമാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്.
ചിറയിന്‍കീഴ് പ്രവീണ്‍, കിഴുവിലം ഗഫൂര്‍, മുദാക്കല്‍ ശരണ്‍, കടയ്ക്കാവൂര്‍ സജീര്‍, അഞ്ചുതെങ്ങ് കുമാര്‍, അഴൂര്‍ അനീഷ്, മംഗലുപൂരം സജീത്, കഠിനംകുളം മനു എന്നിവരുടെ നേതൃത്വത്തിലുളള നാല് വീതം സംഘം മണ്ഡലത്തില്‍ പ്രവര്‍ത്തിച്ച് വരുന്നു. സോഷ്യല്‍ മീഡിയ വഴിയും നവ മാധ്യമങ്ങള്‍ വഴിയും കോഡിനേറ്ററുടെ ഫോണ്‍ നമ്പര്‍ ജനങ്ങളിലേയ്ക്ക് എത്തിച്ച് അവശ്യക്കാര്‍ക്ക് വേണ്ട സഹായം എത്തിക്കുകയാണ് ചെയ്യുന്നത്. കര്‍ഫ്യു ആരംഭിച്ചതോടെ അവിശ്യ സാധങ്ങള്‍ ലഭിക്കുന്ന സ്ഥലത്ത് നിന്ന് വാങ്ങുവാന്‍ സാധിക്കാതെ വിഷമിക്കുന്ന പൊതുജനത്തെ സഹായിക്കാനാണ് എഐവൈഎഫ് ഹോം ഡെലിവറി എന്ന് ആശയം മുന്നോട് വെച്ചത്. അവിശ്യകാര്‍ക്ക് സൗജന്യമായി സാധങ്ങള്‍ എത്തിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഇവരുടെ സേവനം രാവിലെ 9 മണി മുതല്‍ 6 മണി വരെയാണ്.
you may also like this video;
ഓരോ പ്രദേശത്ത് നിന്നും ലഭിക്കുന്ന ഫോണ്‍ കോളില്‍ നിന്ന് അവര്‍ക്ക് ആവിശ്യമായ സാധങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി മാര്‍ജിന്‍ ഫ്രീ ഷോപ്പില്‍ നിന്നോ സപ്ലൈകോയില്‍ നിന്നോ സാധങ്ങള്‍ വാങ്ങി വീടുകളില്‍ എത്തിക്കുന്നു. ഓരോ റൂട്ടിലും സാധങ്ങളുടെ അളവനുസരിച്ച് ഓട്ടോയിലോ കാറിലോ ബൈക്കിലോ സാധനങ്ങള്‍ എത്തിക്കുന്നു. സാധനത്തോടപ്പം ബില്ലും നല്‍കി ബില്‍ തുക മാത്രമാണ് വാങ്ങുന്നത്. കഴിഞ്ഞ ദിവസം ഇരുന്നുറോളം വീടുകളില്‍ സാധനങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞു. ചില വ്യക്തികള്‍ അധികം തുക നല്‍കുമെങ്കിലും ഈ തുക ഉപയോഗിച്ച് അവശ്യ സാധനങ്ങള്‍ വാങ്ങി പാവങ്ങള്‍ക്ക് കൂടി എത്തിക്കുന്നു. മരുന്നുകള്‍ വാങ്ങുവാന്‍ വേണ്ടി ലഭിക്കുന്നു കോളുകളില്‍ നിന്ന് ഡോക്ടറുടെ കുറുപ്പടി വാട്ടസ് അപ്പില്‍ സ്വീകരിച്ച് മെഡിക്കല്‍ ഷോപ്പില്‍ കാണിച്ച് മരുന്ന് വാങ്ങി നല്‍കുക കൂടി ചെയ്ത് വരുന്നു.
ഇന്‍സുലില്‍ ഉള്‍പ്പെടയുളള മരുന്നുകള്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തകര്‍ എത്തിച്ചു. ക്വാറന്റയിനില്‍ കഴിയുന്ന വീടുകളില്‍ വീട്ടുസാധനങ്ങൾ എത്തിക്കുന്നതിന് കൂടുതല്‍ മുന്‍കരുതല്‍ എടുത്താണ് സാധങ്ങള്‍ വിതരണം ചെയ്യുന്നത്. ഓരോ പ്രവര്‍ത്തകരും മാസ്‌കും, ഗ്ലൗസും ധരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ സമൂഹ്യ അകലം പാലിച്ച് സാധനങ്ങള്‍ വിതരണം ചെയ്യുന്നു. കൂടാതെ സാനിറ്ററൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കിയാണ് ഓരോ ഘട്ടവും പൂര്‍ത്തികരിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ഡലത്തില്‍ നേതൃത്വം വഹിക്കുന്നത് എഐവൈഎഫ് മണ്ഡലം സെക്രട്ടറി അനസും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം മനോജ് ബി ഇടമനയുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.