വയനാട് ബ്യൂറോ

കൽപറ്റ

October 19, 2020, 6:10 pm

താമരശേരി ചുരത്തിലൂടെ അമിതഭാരം കയറ്റി വരുന്ന ലോറികൾ നിരോധിക്കണം എ ഐ വൈ എഫ്

Janayugom Online
western ghats

west­ern ghats

 

താമരശേരി ചുരത്തിലൂടെ അമിത ഭാരം കയറ്റി വരുന്ന ലോറികൾ നിരോധിക്കണമെന്നും ഇതുണ്ടാക്കുന്ന പാരിസ്തിത്ഥിക പ്രത്യാകാതങ്ങളെക്കുറിച്ച് റവന്യൂ ജില്ലാ ഭരണകൂടങ്ങൾ അന്വേഷിക്കണമെന്നും എ ഐ വൈ എഫ് കൽപറ്റ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. കൽപറ്റ മ്യഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള വെറ്റിനറി പോളി ക്ലിനിക്കിന് ജില്ലാ പഞ്ചായത്ത് 2019 — 2020 വർഷക്കാലത്ത് അനുവദിച്ച 11ലക്ഷം രൂപ ലാപ്സ് ആയി പോകുകയായിരുന്നു. ഇത് 2020 ‑2021 വർഷത്തിൽ വീണ്ടും അനുവദിച്ചെങ്കിലും തുക ഉപയോഗിക്കാതിരിക്കുകയാണ്. കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഇല്ലാതാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണം വേണമെന്ന് എ ഐ വൈ എഫ് ആവശ്യപ്പെട്ടു. എം എൻ സ്മാരക മന്ദിരത്തിൽ നടന്ന കൺവെൻഷൻ എ ഐ വൈ എഫ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം വിനു ഐസക്ക് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ലെനി സ്റ്റാൻസ് ജേക്കബ്ബ്, സ്വരാജ് വിപി , സജി മേപ്പാടി എന്നിവർ പങ്കെടുത്തു. എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറിയായി മേജോ ജോണിനേയും, പ്രസിഡന്റായി ജസ്മൽ അമീറിനേയും തിരഞ്ഞെടുത്തു .