21 May 2024, Tuesday

എഐവൈഎഫ് കാസര്‍കോട് ഹെഡ്‌പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി

Janayugom Webdesk
കാസര്‍കോട്
October 26, 2021 4:49 pm

ഭഗത് സിംഗ് എംപ്ലോയിമെന്റ് ഗ്യാരന്റി ആക്ട് നടപ്പിലാക്കുക, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ഒഴിവുകള്‍ നികത്തുക, തൊഴിലില്ലായ്മ വേതനം 10,000 രൂപയായി വര്‍ദ്ധിപ്പിക്കുക, പെട്രോള്‍, ഡീസല്‍, പാചക വാതക വില കുറയ്ക്കുക, പൊതുമേഖല സ്വകാര്യവത്കരണം അവസാനിപ്പിക്കുക, കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് എഐവൈഎഫ് ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ കാസര്‍കോട് ഹെഡ് പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ പ്രസിഡണ്ട് അജിത് എം സി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം ശ്രീജിത്, ജില്ലാ ജോ. സെക്രട്ടറി അഡ്വ. സരിത എസ് എന്‍, എഐഎസ് എഫ് ജില്ലാ പ്രസിഡണ്ട് ഹരിദാസ് പെരുമ്പള എന്നിവര്‍ സംസാരിച്ചു. ജില്ലാ ജോ. സെക്രട്ടറി സുനില്‍കുമാര്‍ കാസര്‍കോട് സ്വാഗതം പറഞ്ഞു. നുള്ളിപ്പാടിയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചിന് ഉണ്ണികൃഷ്ണന്‍ മാടിക്കാല്‍, ജിനുശങ്കര്‍, സനോജ് കാടകം, മനോഹര്‍ പുത്തിഗെ, പ്രദീപ് കുമാര്‍ കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.