March 23, 2023 Thursday

Related news

February 12, 2023
February 10, 2023
January 31, 2023
January 30, 2023
January 25, 2023
January 18, 2023
January 7, 2023
December 27, 2022
December 7, 2022
December 7, 2022

എഐവൈഎഫ് കോട്ടക്കൽ മണ്ഡലം സമ്മേളനം സമാപിച്ചു

Janayugom Webdesk
കുറ്റിപ്പുറം
March 8, 2020 5:43 pm

എഐവൈഎഫ് കോട്ടക്കൽ മണ്ഡലം സമ്മേളനം സമാപിച്ചു. മാർച്ച്‌ 7, 8 ദിവസങ്ങളിലായി കുറ്റിപ്പുറത്ത് വച്ചാണ് സമ്മേളനം നടന്നത്. സമ്മേളനത്തിന്റെ ഭാഗമായി ഒന്നാം ദിവസമായ ശനിയാഴ്ച മാധ്യമ സ്വാതന്ത്ര്യ സദസ്സ് നടന്നു. പരിപാടിയുടെ ഭാഗമായി ഇപ്റ്റ ജില്ല പ്രസിഡന്റ്‌ ബാബു ഒലിപ്രം അവതരിപ്പിച്ച ഏകപാത്രനാടകം “പൗരത്വ ഗ്രഹണം” അരങ്ങേറി. സമ്മേളനത്തിന്റെ ഭാഗമായി കുട്ടികൾക്കായി നടത്തിയ പോസ്റ്റർ രചന മത്സരത്തിന്റെ സമ്മാനങ്ങൾ സിപിഐ കോട്ടക്കൽ മണ്ഡലം സെക്രട്ടറി അഷ്‌റഫലി കാളിയത്ത് കുട്ടികൾക്ക് വിതരണം ചെയ്തു. എഐവൈഎഫ് ജില്ലാകമ്മിറ്റി അംഗം ജാനിഷ് ബാബു സദസ്സ് ഉദ്ഘാടനം ചെയ്തു.

എഐവൈഎഫ്കോട്ടക്കൽ മണ്ഡലം സെക്രട്ടറി ഷഫീക് കുറ്റിപ്പുറം അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ നേതാവ് അഡ്വ. ഐവി രതീഷ്, യൂത്ത് കോൺഗ്രസ്‌ നേതാവ് പ്രവീൺ പാഴൂർ, യൂത്ത് ലീഗ് നേതാവ് സഖാഫ് തങ്ങൾ, യുവകലാസാഹിതി ജില്ലാകമ്മിറ്റി അംഗം പി.കെ വിജേഷ്, എഐവൈഎഫ് നേതാക്കളായ രാജേഷ് വലിയകുന്ന്, അയിഷാബി കുറ്റിപ്പുറം, രാധ കരുപറമ്പിൽ, നിതിൻ രാജ് തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിന്റെ രണ്ടാം ദിവസമായ 8 ആം തീയ്യതി പ്രതിനിധി സമ്മേളനം നടന്നു.എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം എം. കെ മുഹമ്മദ്‌ സലിം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് കോട്ടക്കൽ മണ്ഡലം പ്രസിഡന്റ്‌ രാജേഷ് വലിയകുന്ന് അധ്യക്ഷത വഹിച്ചു.

സ്വാഗത സംഘം ചെയർമാൻ വി. അരവിന്ദാക്ഷൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി. കെ വിജേഷ് അനുശോചനപ്രമേയം അവതരിപ്പിച്ചു. നിതിൻരാജ് രക്തസാക്ഷിപ്രമേയം അവതരിപ്പിച്ചു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി ഷഫീക് കുറ്റിപ്പുറം പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. എഐവൈഎഫ് ജില്ലാകമ്മിറ്റി അംഗം ഇ.വി അനീഷ് സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സിപിഐ കോട്ടക്കൽ മണ്ഡലം സെക്രട്ടറി അഷ്‌റഫലി കാളിയത്ത്, റസാഖ് കുറ്റിപ്പുറം സുരേഷ് വലിയകുന്ന് തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളെ സമ്മേളനം തിരഞ്ഞെടുത്തു. സെക്രട്ടറി : ഷഫീക് കുറ്റിപ്പുറം, പ്രസിഡന്റ്‌ : പ്രശാന്ത് വെണ്ടല്ലൂർ. ജോയിൻ സെക്രട്ടറിമാർ : പി.കെ വിജേഷ്, നിതിൻ രാജ്. വൈസ് പ്രസിഡന്റ്‌മാർ : ആയിഷ കുറ്റിപ്പുറം, രാജേഷ് വലിയകുന്ന്.

Eng­lish Sum­ma­ry: AIYF Kotakkal con­stituen­cy con­cludes conference

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.