Web Desk

ഇരിങ്ങാലക്കുട

June 08, 2021, 4:30 pm

ലോക്ഡൗണിൽ പ്രതിസന്ധിയിലായ കർഷകന്‍ കൈത്താങ്ങുമായി പടിയൂരിലെ എഐവൈഎഫ് പ്രവർത്തകർ

Janayugom Online

ലോക്ഡൗണിൽ പ്രതിസന്ധിയിലായ കർഷകന്‍ കൈത്താങ്ങുമായി പടിയൂരിലെ എഐവൈഎഫ് പ്രവർത്തകർ. മുരിയാട് പഞ്ചായത്തിലെ പ്രകാശൻ എന്ന കർഷകന്‍ തന്റെ ഒരേക്കറോളം വരുന്ന കൃഷിയിടത്തില്‍ വിളയിച്ച മൂന്ന് ടണ്ണോളം വരുന്ന കപ്പ ലോക്ഡൗണിനെ തുടര്‍ന്ന് വിറ്റുപോകാന്‍ ബുദ്ധിമുട്ടിയിരുന്നു. തുടര്‍ന്നാണ് എഐവൈഎഫ് പ്രവർത്തകർ കർഷകന് കൈത്താങ്ങുമായി മുന്നോട്ടുവന്നത്. പ്രവർത്തകർ ഒരു ടണ്ണോളം കപ്പയാണ് നേരിട്ട് സംഭരിച്ചു. കാലവർഷം കൈയ്യെത്തും ദൂരത്ത് എത്തിയ അവസ്ഥയിൽ കനലെരിയുന്ന മനസ്സുമായി നിന്ന പ്രകാശന് എഐവൈഎഫ് പ്രവര്‍ത്തകരുടെ സന്നദ്ധപ്രവര്‍ത്തനം വലിയ ആശ്വാസമാണ് നല്‍കിയത്.

 

 

 

Eng­lish sum­ma­ry; aiyf lat­est updation

you may also like this video;