Janayugom Online
AIYF

കണ്ടെനർ റോഡിൽ ടോൾ പിരിവിനെതിരെ എഐവൈഎഫ് മാർച്ച്

Web Desk
Posted on January 24, 2019, 6:35 pm
വൈപ്പിൻ: കണ്ടൈനർ റോഡിൽ ടോൾ പിരിവ് നടത്താനുള്ള നീക്കത്തിനെതിരെ എഐവൈഎഫ് നേതൃത്വത്തിൽ ടോൾ പ്ലാസ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി എഐവൈഎഫ് സംസ്ഥാന കമ്മറ്റി അംഗം കെ എസ് ജയദീപ് അധ്യക്ഷത വഹിച്ചു . ജില്ലാ പ്രസിഡന്റ് അഡ്വ.മനോജ് ജി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു .സി പി ഐ വൈപ്പിൻ മണ്ഡലം സെക്രട്ടറി ഇ സി ശിവദാസ് എ ഐ വൈ എഫ്  ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ഡിവിൻ കെ ദിനകരൻ ‚വി എസ് സുനിൽകുമാർ ടി എം ഷെനിൻ ‚സി പി ഐ മുളവുകാട് ലോക്കൽ സെക്രട്ടറി വി സി പ്രസന്നൻ ‚മുളവുകാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ് ബെന്നി ‚കെ പി വിപിൻരാജ്, അനീഷ് ആൻറണി ‚ഡോളർമാൻ കോമത്ത് ‚ദേവിലാൽ,ഡയാസ്റ്റസ് കോമത്ത്, പി എച്ച് അഷ്കർ ‚ടോണി റോയൻ എന്നിവർ സംസാരിച്ചു.