Web Desk

തൃശൂർ

May 09, 2021, 2:55 pm

അവശ്യ സേവനങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസമായി എഐവൈഎഫിന്റെ പൊതിച്ചോര്‍ വിതരണം

Janayugom Online

കോവിഡ് വ്യാപനം മൂലം സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ അവശ്യ സേവനങ്ങള്‍ക്കായി യാത്ര ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്കും ആശ്വാസമായി എഐവഐഎഫ് പ്രവര്‍ത്തകര്‍. കയ്പമംഗലം മണ്ഡലത്തിലെ എഐവഐഎഫ് പ്രവര്‍ത്തകരാണ് ദേശീയപാതയില്‍ കൂടി സഞ്ചരിക്കുന്ന വാഹനങ്ങളിലുള്ളവര്‍ക്ക് ഭക്ഷണപ്പൊതി വിതരണം ചെയ്തത്.

രാത്രിയില്‍ അവശ്യ വസ്തുക്കളുമായി പോകുന്ന ചരക്കു ലോറികളിലെ ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും ഭക്ഷണപ്പൊതി വിതരണം ആശ്വാസകരമാണ്. കയ്പമംഗലം എഐവൈഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത്.

Eng­lish Sum­ma­ry : AIYF mem­bers dis­trib­ute food in high­way for ess­es­ntial ser­vice drivers

You may also like this video: