29 March 2024, Friday

Related news

March 25, 2024
March 24, 2024
March 24, 2024
March 23, 2024
March 23, 2024
March 22, 2024
March 21, 2024
March 21, 2024
March 20, 2024
March 20, 2024

എഐവൈഎഫ് ദേശീയ ജനറൽ കൗൺസിലിന് ഒഡിഷയിൽ തുടക്കം

Janayugom Webdesk
ബ്രഹ്മപൂർ (ഒഡിഷ)
September 30, 2021 4:28 pm

എഐവൈഎഫ് ദേശീയ ജനറൽ കൗൺസിൽ ഒഡിഷയിൽ ആരംഭിച്ചു. വൈഎഫ് അഖിലേന്ത്യാ സമ്മേളനത്തിന് മുമ്പായി ചേരുന്ന ദേശീയ ജനറൽ കൗൺസിൽ യോഗത്തിന് ഗഞ്ചം ജില്ലയിലെ പ്രശസ്തമായ ബ്രഹ്മപൂരിലാണ് തുടക്കമാ.

ഭരണകൂടം വർഗീയവത്കരിക്കാൻ ശ്രമിക്കുന്ന ജനാധിപത്യ ഇന്ത്യയിൽ യുവത്വത്തിന്റെ പങ്കിനെക്കുറിച്ചുള്ള സെമിനാറോടു കൂടിയാണ് കൗൺസിൽ യോഗം ആരംഭിച്ചത്. സെമിനാർ എഐഎസ്എഫ് മുൻ ദേശീയ പ്രസിഡന്റും എഐടിയുസി ദേശീയ സെക്രട്ടറിയുമായ രാമകൃഷ്ണ പാണ്ഡേ ഉദ്ഘാടനം ചെയ്തു.

എഐവൈഎഫ് ദേശീയ പ്രസിഡന്റ് അഫ്താബ് ആലംഖാൻ, ജനറൽ സെക്രട്ടറി ആർ തിരുമലൈ, സെക്രട്ടറി തപസ് സിൻഹ, വൈസ് പ്രസിഡന്റ് സുഭാഷിണി ഭദ്ര, ഒഡിഷ സംസ്ഥാന സെക്രട്ടറി പ്രദീപ് സേത്തി, സിപിഐ ഗഞ്ചം ജില്ലാ സെക്രട്ടറി പ്രകാശ് പട്ന എന്നിവർ സെമിനാറിൽ സംസാരിച്ചു.

കോവിഡ് പകർച്ചവ്യാധിയെ തുടർന്ന് നീണ്ട ഇടവേളയ്ക്കുശേഷമാണ് പ്രത്യക്ഷമായി ജനറൽ കൗൺസിൽ യോഗം ചേരുന്നത്. തൊഴിലില്ലായ്മക്കും വർഗീയവത്കരണത്തിനും എതിരെയുള്ള പ്രത്യക്ഷസമര പരിപാടികളാണ് കൗൺസിൽ ചർച്ച ചെയ്യുന്നത്. ഇന്ന് ദേശീയ പ്രവർത്തന റിപ്പോർട്ടിന്മേലും രാഷ്ട്രീയ റിപ്പോർട്ടിന്മേലുമുള്ള ചർച്ച നടക്കും.

 

Eng­lish Sum­ma­ry: AIYF Nation­al Gen­er­al Coun­cil starts in Odisha

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.