ആവേശമായി നവോത്ഥാന സംരക്ഷണ ജാഥകള്‍

Web Desk
Posted on January 05, 2019, 7:43 pm

തൃശൂര്‍: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എഐവൈഎഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന യുവജനജാഥക്കള്‍ക്ക് തൃശൂര്‍ ജില്ലയില്‍ ആവേശോജ്വല വരവേല്‍പ്പ്. എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ആര്‍ സജി ലാല്‍ നേതൃത്വം നല്‍കുന്ന തെക്കന്‍ മേഖല ജാഥ ഇരിഞ്ഞാലക്കുട, കയ്പമംഗലം മണ്ഡലത്തിലെ സ്വീകരണങ്ങളേറ്റുവാങ്ങി കുട്ടംകുളത്ത് സമാപിച്ചു. കുട്ടംകുളം സമരസഖാക്കളുടെ സ്മൃതിമണ്ഡപം പൂല്ലൂറ്റ് വി കെ രാജന്‍ സ്മൃതി മണ്ഡപം, നടവരമ്പ് പി സി കുറുമ്പയുടെ സ്മൃതി മണഡപം എന്നിവിടങ്ങളില്‍ ജാഥാംഗങ്ങള്‍ പുഷ്പാരച്ചന നടത്തി. സമാപന പൊതുസമ്മേളനം എ ഐ വൈ എഫ് ദേശീയ സെക്രട്ടറി അഡ്വ: കെ.രാജന്‍ ഉദ്ഘാടനം ചെയ്തു.

എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് നയിക്കുന്ന വടക്കന്‍ മേഖല ജാഥ ഇന്നലെ രാവിലെ 11 ന് ജില്ലയിലെത്തി. കുന്ദംകുളം മണ്ഡലത്തിലെ പെരുമ്പിലാവില്‍ സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ബാലചന്ദ്രന്‍, എഐവൈഎഫ് ജില്ലാ പ്രസിഡന്റ്, കെ പി സന്ദീപ് ജാഥ ഡെപ്യൂട്ടി ലീഡര്‍ മാരായ അനിതാ രാജ്, ശുദേഷ് സുധാകര്‍. പ്രിന്‍സി മാത്യു, ഡയറക്ടര്‍ പി ഗവാസ്, സിപിഐ മണ്ഡലം സെക്രട്ടറി കെ ടി ഷാജന്‍ എന്നിവര്‍ അഭിവാദ്യം ചെയ്ത. എഐടിയുസി ഓട്ടോ തൊഴിലാളി മണികണ്ഠന്‍, എ.ഐ. ടി യു സിഎം സി സെക്രട്ടറി കെ വി ശങ്കരനാരായണന്‍, ട്രേഡു യൂണിയന്‍ നേതാക്കള്‍ ഹരാര്‍പ്പണം നടത്തി സ്വീകരിച്ചു. കുന്ദംകുളം, വടക്കാഞ്ചേരി, ചേലക്കര മണ്ഡലം കമ്മിറ്റികളുടെ സ്വീകരണത്തിനു ശേഷം തുടര്‍ന്ന് വൈകീട്ട് 5 ഗുരുവായൂരില്‍ സമാപിച്ചു. പൊതുസമ്മേളനം സിപിഐ സംസ്ഥാന എക്‌സി അംഗം മുല്ലക്കര രത്‌നാകരന്‍ ഉദ്ഘാടനം ചെയ്തു.

തെക്കന്‍ മേഖലാ നാളെ രാവിലെ ജാഥ ആമ്പല്ലുരില്‍ നിന്നാരംഭിക്കും. സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ഉദ്ഘാടനം ചെയ്യും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകീട്ട് തെക്കേ ഗോപുരനടയില്‍ സമാപിക്കും. വടക്കന്‍ മേഖലാ ജാഥ രാവിലെ അന്തിക്കാട് നിന്നും ജാഥ ആരംഭിക്കും. സിപിഐ സംസ്ഥാന എക്‌സി. അംഗം കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വൈകീട്ട് 5 ന് തെക്കേഗോപുരനടയില്‍ എത്തിച്ചേരും. രണ്ട് ജാഥകളും എത്തിച്ചേരുന്നതോടുകൂടി പതിനായിരക്കണക്കിന് യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതുസമ്മേളനം സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പി പ്രസാദ് മുഖ്യ പ്രഭാഷണം നടത്തും.