September 26, 2022 Monday

Related news

September 13, 2022
August 18, 2022
August 16, 2022
August 13, 2022
August 12, 2022
August 8, 2022
August 4, 2022
August 3, 2022
August 3, 2022
July 17, 2022

കോവിഡ് ടെസ്റ്റ്: അമിത ചാർജ് ഈടാക്കുന്ന ലാബുകൾക്കെതിരെ നടപടി വേണം: എഐവൈഎഫ്.

Janayugom Webdesk
തിരുവനന്തപുരം:
September 3, 2020 8:03 pm

സംസ്ഥാനത്ത് പലയിടങ്ങളിലും കോവിഡ് ടെസ്റ്റിന് അമിത ചാർജ് ഈടാക്കുന്ന സ്വകാര്യ ലാബുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു.

ആൻറിജൻ ടെസ്റ്റിന് 625 രൂപയാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ ഇതിനു പുറമേ 275 രൂപ പ്രോസസിംഗ് ചാർജ് ഇനത്തിൽ പല സ്വകാര്യ ലാബുകളും ഈടാക്കി വരുന്നു. ആന്റിജൻ കിറ്റ് ഇല്ലെന്ന് പറഞ്ഞ് ടെസ്റ്റിന് വരുന്നവരെ RTPCR ന് നിർബന്ധിപ്പിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ടെസ്റ്റിന്റെ പേരിൽ അമിത ഫീസ് ഈടാക്കി വരുന്ന ലാബുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ:ആർ.സജിലാൽ, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

ENGLISH SUMMARY: AIYF ON COVID TEST CHARGE

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.