September 28, 2022 Wednesday

Related news

September 13, 2022
August 18, 2022
August 16, 2022
August 13, 2022
August 12, 2022
August 8, 2022
August 4, 2022
August 3, 2022
August 3, 2022
July 17, 2022

സർക്കാർ നടത്തുന്ന കരാർ നിയമനങ്ങൾ അവസാനിപ്പിക്കണം: എഐവൈഎഫ്

Janayugom Webdesk
തിരുവനന്തപുരം :
July 13, 2020 7:13 pm

സംസ്ഥാനത്ത് വിവിധവകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഒഴിവുകൾ നികത്താൻ കരാർ നിയമനങ്ങൾ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് എഐവൈഎഫ് ആവശ്യപ്പെടുന്നു.

പി.എസ്.സി വഴിയുള്ള നിയമനങ്ങൾ ത്വരിതപ്പെടുത്താനാണ് സർക്കാർ ശ്രമിക്കേണ്ടത്. താൽക്കാലിക നിയമനങ്ങൾ അനിവാര്യമായ ഘട്ടങ്ങളിൽ എംപ്ലോയ്മെന്റ്‌ എക്സേഞ്ചുകളിലൂടെ മാത്രമേ പാടുള്ളു. ഇതിനായി പേരുകൾ രജിസ്റ്റർചെയ്ത ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ കാത്തിരിക്കുയാണ്. ഇവരെ മറികടന്നാണ് പല വകുപ്പുകളിലും കരാർ അടിസ്ഥാനത്തിൽ നിയമനങ്ങൾ നടത്തുന്നത്. വിവിധ പദ്ധതികളുടെ പേരിൽ രൂപീകരിക്കുന്ന കൺസൾടൈൻസികളുടെ മറവിലാണ് ഉയർന്ന ശമ്പളത്തിൽ പല കരാർ നിയമനങ്ങളും നടത്തുന്നത്. ഇവിടെ യോഗ്യതകൾ പോലും പാലിക്കപ്പെടുന്നില്ല.

പല തസ്തികകളിലും വിരമിച്ചവരെപ്പോലും പുനർനിയമിക്കുന്ന സ്ഥിതിയുണ്ട്. ഈ പ്രവണത അംഗീകരിക്കാനാകില്ലെന്നും കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടവരെ ഒഴിവാക്കീ വ്യവസ്ഥാപിത മാർഗ്ഗത്തിലൂടെ നിയമനം നടത്തണമെന്നും
എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

ENGLISH SUMMARY: aiyf on govt appoinments

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.