Janayugom Online
നെടുങ്കണ്ടം കിഴക്കേക്കവലയില്‍ ടയര്‍ കത്തിച്ച് പ്രതിക്ഷേധിക്കുന്ന യൂത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

സംസ്ഥാനപാതയില്‍ ടയര്‍ കത്തിച്ച് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കണം: എഐവൈഎഫ്

Web Desk

നെടുങ്കണ്ടം:

Posted on September 19, 2020, 9:02 pm

വീടുകളില്‍ പ്ലാസ്റ്റിക് കത്തിച്ചതിന്റെ പേരില്‍ പിഴ ഈടാക്കിയ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സംസ്ഥാനപാതയില്‍ ടയര്‍ കത്തിച്ച് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ്. മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മിനി സിവില്‍ സ്‌റ്റേഷനിലേയ്ക്ക് നടത്തിയ മാര്‍ച്ചിനോടനുബന്ധിച്ചാണ് പ്രവര്‍ത്തകര്‍ മൂന്നാര്‍-കുമളി സംസ്ഥാന പാതയില്‍ നെടുങ്കണ്ടത്ത് കിഴക്കേക്കവലയില്‍ ടയര്‍ കത്തിച്ചത്. പ്രദേശമാകെ കറുത്ത പുക കൊണ്ട് മൂടുകയും സമീപപ്രദേശങ്ങളിലെ ആളുകള്‍ക്ക് ശ്വാസം മുട്ടിലിന് കാരണമാവുകയം അന്തരീക്ഷ മലീനികരണത്തിന് കാരണമാവുകയും ചെയ്തതിരുന്നു.

ഹരിത പഞ്ചായത്തായി പ്രഖ്യാപിച്ച നെടുങ്കണ്ടത്ത് പ്ലാസ്റ്റിക് വലിച്ചെറിയുന്നതിനും കത്തിക്കുന്നതിനും കന്നത്ത പിഴയാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച നടന്ന മാര്‍ച്ചില്‍ നടുറോഡില്‍ വായു മലിനമാകുന്ന തരത്തില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചത് ഗുതുതര നിയമലംഘനമാണ്. ഇതിനെതിരെ നടപടിയെടുക്കണമെന്നാണ് സി.പി.ഐ.യുടെ പഞ്ചായത്തംഗമായ അജീഷ് ആവശ്യപ്പെട്ടത്. എന്നാല്‍ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പഞ്ചായത്ത് അടച്ചിരിക്കുകയാണ്. പഞ്ചായത്ത് തുറന്ന ശേഷം പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.ജ്ഞാനസുന്ദരന്‍ അറിയിച്ചു.

ENGLISH SUMMARY: AIYF ON YOUTH CONGRESS

YOU MAY ALSO LIKE THIS VIDEO