Web Desk

കൊച്ചി

June 11, 2021, 6:12 pm

ഇന്ധനവില വർധനവ് പിൻവലിക്കുക; പെട്രോൾ പമ്പിനു മുൻപിൽ കുഴലപ്പം വിതരണം ചെയ്ത് എ ഐ വൈ എഫ് പ്രതിഷേധം

Janayugom Online

ഇന്ധനവില വർധനവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് എം.ജി.റോഡിലെ പെട്രോൾ പമ്പിനു മുൻപിൽ കുഴലപ്പം വിതരണം ചെയ്ത് എ ഐ വൈ എഫ് പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധം എ ഐ വൈ എഫ് ജില്ലാ പ്രസിഡൻറ് കെ.ആർ. റെനീഷ് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ലാ ജോ. സെക്രട്ടറി വി.എസ്.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു ’ നേതാക്കളായ റോക്കി എം.ജി ബിൻ, കെ.എസ്.രാജേഷ് എന്നിവർ പ്രസംഗിച്ചു.

ENGLISH SUMMARY: AIYF protest in the hike of fuel price
You may also like this video