Web Desk

കാസര്‍കോട്

December 22, 2020, 6:51 pm

കര്‍ഷക പ്രക്ഷോഭത്തിന്‌ ഐക്യദാര്‍ഡ്യവുമായി എഐവൈഎഫ്‌ ഐക്യദാര്‍ഡ്യ സദസ്സ്‌

Janayugom Online

ചെറുവത്തൂര്‍: ഡല്‍ഹിയില്‍ കര്‍ഷക ബില്ലിനെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ എഐവൈഎഫ്‌ നേതൃത്വത്തില്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ഐക്യദാര്‍ഡ്യസദസ്സ്‌ സംഘടിപ്പിച്ചു. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചെറുവത്തൂരില്‍ സംഘടിപ്പിച്ച പരിപാടി എഐവൈഎഫ്‌ ജില്ലാ സെക്രട്ടറി മുകേഷ്‌ ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. സി പി ഐ തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി പി.വിജയകുമാര്‍, കിസാന്‍ സഭ മണ്ഡലം സെക്രട്ടറി വി.വി.ഗംഗാധരന്‍, എഐവൈഎഫ്‌ ജില്ലാ കമ്മറ്റിയംഗം വി.വി.സുനിത എന്നിവര്‍ അഭിവാദ്യം ചെയ്‌ത്‌ സംസാരിച്ചു. മണ്ഡലം പ്രസിഡണ്ട്‌ വൈശാഖ്‌ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രദീഷ്‌. ടി. കെ സ്വാഗതം പറഞ്ഞു.

-ചെറുവത്തൂരില്‍ നടന്ന എഐവൈഎഫ്‌ കര്‍ഷക ഐക്യദാര്‍ഡ്യ സദസ്സ്‌ ജില്ലാ സെക്രട്ടറി മുകേഷ്‌ ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യുന്നു
ബദിയടുക്ക: ബദിയടുക്ക മണ്ഡലത്തില്‍ നടന്ന യുവജന പ്രതിഷേധം കിസാന്‍ സഭ ജില്ലാ ട്രഷറര്‍ എം. കൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി സനോജ്‌ കാടകം, സി.പി.ഐ ജില്ലാ കൗണ്‍സിലംഗം ചന്ദ്രശേഖര ഷെട്ടി, പാര്‍ട്ടി മണ്ഡലം കമ്മിറ്റിയംഗവും കുംബഡാജെ പഞ്ചായത്തംഗവുമായ ടി.എം അബ്ദുള്‍ റസാഖ്‌ എന്നിവര്‍ സംസാരിച്ചു. തിലക്‌ രാജ്‌ സ്വാഗതം പറഞ്ഞു.

കാഞ്ഞങ്ങാട്‌ നടന്ന പരിപാടി എ.ഐ. വൈ. എഫ്‌ സംസ്ഥാന കമ്മിറ്റി അംഗം എം. ശ്രീജിത്ത്‌ സമരം ഉദ്‌ഘാടനം ചെയ്യുന്നു
കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാട്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്‌ പ്രകടനം നടത്തി. എ.ഐ. വൈ. എഫ്‌ സംസ്ഥാന കമ്മിറ്റി അംഗം എം. ശ്രീജിത്ത്‌ സമരം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ എക്‌സിക്യൂട്ടീവംഗം പ്രകാശന്‍ പള്ളിക്കാപ്പില്‍, എഐഎസ്‌എഫ്‌ ജില്ലാ സെക്രട്ടറി രാകേഷ്‌ രാവണീശ്വരം, എ ഐഎസ്‌എഫ്‌ ജില്ലാ ജോയിന്റ്‌ സെക്രട്ടറി സോയ കുന്നത്ത്‌ എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ജിനു ശങ്കര്‍ സ്വാഗതവും പ്രസിഡന്റ്‌ മണി എരിക്കുളം അധ്യക്ഷനായി. പ്രകടനത്തിന്‌ അഭിജിത്ത്‌, അരുണ്‍, സുനില്‍ മേക്കാട്ട്‌ എന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കാസര്‍കോട്‌:എഐവൈഎഫ്‌ കാസര്‍കോട്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട്‌ പുതിയ ബസ്‌ സ്റ്റാന്റില്‍ നടന്ന സദസ്സ്‌ സി പിഐ ജില്ലാ എക്‌സിക്യൂട്ടീവ്‌ അംഗം അഡ്വ. വി. സുരേഷ്‌ ബാബു ഉദ്‌ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡണ്ട്‌ സുധീഷ്‌ കുറ്റിക്കോല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ അനിത രാജ്‌, ജില്ലാ പ്രസിഡണ്ട്‌ ബിജു ഉണ്ണിത്താന്‍. എഐഎസ്‌എഫ്‌ ജില്ലാ പ്രസിഡണ്ട്‌ ഹരിദാസ്‌ പെരുമ്പള. എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി സുനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു.