സംസ്ഥാനത്ത് ജില്ലാ കേന്ദ്രങ്ങളിൽ റിലയൻസ് മാളുകൾക്കു മുന്നിൽ എഐവൈഎഫ് പ്രതിഷേധ സമരം സംഘടിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നിയമം പിൻവലിക്കുക, രാജ്യവ്യാപകമായി സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന കർഷക പ്രക്ഷോഭം ഒത്തുതീർപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എഐവൈഎഫ് നേതൃത്വത്തിൽ രാജ്യത്തുടനീളം നടത്തിവരുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായാണ് റിലയൻസ് മാളുകൾക്കു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
കോർപ്പറേറ്റുകൾക്ക് കാർഷിക മേഖല തുറന്നുകൊടുക്കുവാനും സംഭരണ മേഖലയിൽ ആധിപത്യം സ്ഥാപിക്കുവാനും അവസരമൊരുക്കുകയാണ് കേന്ദ്ര സർക്കാർ. ഇന്ത്യയിലെ കാർഷിക മേഖല റിലയൻസ് അടക്കമുള്ള കുത്തകകളുടെ സമ്പൂർണ നിയന്ത്രണത്തിലാക്കുന്ന കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് എഐവൈഎഫ് സമരത്തിലൂടെ ആവശ്യപ്പെട്ടു. കൊല്ലം കൊട്ടിയത്ത് റിലയൻസ് സൂപ്പർ മാർക്കറ്റിലേക്ക് നടന്ന പ്രതിഷേധ മാർച്ച് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ സജിലാൽ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ എസ് ആനന്ദ്കുമാറും ആലപ്പുഴയിൽ സംസ്ഥാന ജോ. സെക്രട്ടറി പിഎസ്എം ഹുസൈനും കോട്ടയം വൈക്കത്ത് സംസ്ഥാന കമ്മിറ്റി അംഗം എസ് ബിജുവും എറണാകുളത്ത് സംസ്ഥാന ജോ. സെക്രട്ടറി എൻ അരുണും തൃശൂരിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സന്ദീപും പാലക്കാട് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഒ കെ സൈദലവിയും കോഴിക്കോട് ശ്രീജിത്ത് മുടപ്പിലായിയും മാർച്ച് ഉദ്ഘാടനം ചെയ്തു. മറ്റു ജില്ലകളിൽ ഇന്ന് പ്രതിഷേധ മാർച്ച് നടക്കും.
ENGLISH SUMMARY: AIYF protests against Reliance malls
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.