Web Desk

മലപ്പുറം:

June 04, 2020, 7:01 pm

ദേവികയുടെ മരണത്തിന് കാരണമായ സാമൂഹികാന്തരീക്ഷം മാറ്റാന്‍ കൂട്ടായ പരിശ്രമം വേണം: എഐവൈഎഫ്

Janayugom Online
എഐവൈഎഫ് സംസ്ഥാന ജോയിന്‍ സെക്രട്ടറി അഡ്വ. പി ഗവാസ് ദേവികയുടെ അച്ഛനുമായി സംസാരിക്കുന്നു

വളാഞ്ചേരിയിലെ ആത്മഹത്യചെയ്ത ദേവികയുടെ മരണത്തിന് കാരണമായ സാമൂഹിക പശ്ചാത്തലത്തില്‍ മാറ്റം വരുന്നതിന് കൂട്ടായ പരിശ്രമം വേണമെന്ന് എഐവൈഎഫ് സംസ്ഥാന ജോയിന്‍ സെക്രട്ടറി അഡ്വ. പി ഗവാസ് ആവശ്യപ്പെട്ടു. വളാഞ്ചേരിയില്‍ ദേവികയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവികയുടെ കുടുംബത്തിന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ എല്ലാവിധ പിന്തുണയും അദ്ദേഹം അറിയിച്ചു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ കെ സമദ്, സംസ്ഥാന കമ്മിറ്റി അംഗം ഷഫീര്‍ കിഴിശ്ശേരി, സി പി നിസാര്‍, സി കെ ഷഫീക്, നിധിന്‍ രാജ്, അരുണ്‍ ക്രിസ്റ്റ്യന്‍ എന്നിവരും കൂടെയുണ്ടായിരുന്നു.

ENGLISH SUMMARY: AIYF response about the death of devika

YOU MAY ALSO LIKE THIS VIDEO