Web Desk

കോഴിക്കോട്

December 23, 2020, 8:38 am

കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം; നാടെങ്ങും യുവജന പ്രതിഷേധം ഇരമ്പി

Janayugom Online

കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഐവൈഎഫ് രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി കർഷക സമരം ഒത്തുതീർപ്പാക്കുക എന്ന മുദ്രാവാക്യമുയർത്തി മണ്ഡലം കേന്ദ്രങ്ങളിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു.

നാദാപുരം മണ്ഡലം കമ്മിറ്റി നാദാപുരത്ത് നടത്തിയ പ്രതിഷേധം എഐവൈഎഫ് സംസ്ഥാന ജോ: സെക്രട്ടറി അഡ്വ: പി. ഗവാസ് ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കരിനിയമത്തിലൂടെ രാജ്യത്തെ കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതുകയാണെന്ന് ഗവാസ് പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് പി പി ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ലിനീഷ് അരുവിക്കര, എഐഎസ്എഫ് ജില്ലാ പ്രസിഡണ്ട് അശ്വിൻ മനോജ്, വൈശാഖ് കല്ലാച്ചി, കരിമ്പിൽ അശോകൻ, കെ സഹജൻ പ്രസംഗിച്ചു.

പേരാമ്പ്ര മണ്ഡലം കമ്മിറ്റി പേരാമ്പ്രയിൽ സംഘടിപ്പിച്ച യുവജന പ്രതിഷേധം എഐവൈഎഫ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി ഉദ്ഘാടനം ചെയ്തു. അഖിൽ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ധനേഷ് കാരയാട്, പി സുനിൽ കുമാർ പ്രസംഗിച്ചു.

 

ബേപ്പൂർ മണ്ഡലം കമ്മിറ്റി ഫറൂഖിൽ നടത്തിയ പ്രതിഷേധം എഐവൈഎഫ് ജില്ലാ പ്രസിഡണ്ട് അഡ്വ: കെ പി ബിനൂപ് ഉദ്ഘാടനം ചെയ്തു. നൂഹ് മാത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എ ടി റിയാസ് അഹമ്മദ്, കെ പി ഹുസൈൻ പ്രസംഗിച്ചു.

കോഴിക്കോട് സിറ്റി മണ്ഡലം കമ്മിറ്റി ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ പ്രതിഷേധം എഐടിയുസി ജില്ലാ സെക്രട്ടറി പി കെ നാസർ ഉദ്ഘാടനം ചെയ്തു. കെ സുജിത്ത് അദ്ധ്യക്ഷത വഹിച്ചു. അനു കൊമ്മേരി പ്രസംഗിച്ചു.

തിരുവമ്പാടി മണ്ഡലം കമ്മിറ്റി മുക്കത്ത് സംഘടിപ്പിച്ച പ്രതിഷേധം സിപിഐ മണ്ഡലം സെക്രട്ടറി കെ മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇ കെ വിബീഷ് അദ്ധ്യക്ഷത വഹിച്ചു. കെ സനീഷ് പ്രസംഗിച്ചു.

എലത്തൂർ മണ്ഡലം കമ്മിറ്റി പറമ്പിൽ ബസാറിൽ നടത്തിയ പ്രതിഷേധം എഐവൈഎഫ് ജില്ലാ ജോ: സെക്രട്ടറി അഷ്റഫ് കുരുവട്ടൂർ ഉദ്ഘാടനം ചെയ്തു. ഷാജു അമ്പലക്കാട് അദ്ധ്യക്ഷത വഹിച്ചു. ഐ എം മധു, എ കെ സന്ദീപ് പ്രസംഗിച്ചു.കൊയിലാണ്ടി മണ്ഡലം കമ്മിറ്റി കൊയിലാണ്ടിയിൽ സംഘടിപ്പിച്ച പ്രതിഷേധം കിസാൻ സഭ മണ്ഡലം സെക്രട്ടറി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. എ ഐ വൈ എഫ് മണ്ഡലം പ്രസിഡണ്ട് എ ടി വിനീഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സുമേഷ് ഡി ഭഗത്, കെ എസ് രമേഷ് ചന്ദ്ര, എഐഎസ്എഫ് ജില്ലാ സെക്രട്ടറി ബി ദർശിത്ത് പ്രസംഗിച്ചു.