March 26, 2023 Sunday

Related news

February 12, 2023
February 10, 2023
January 31, 2023
January 30, 2023
January 25, 2023
January 18, 2023
January 7, 2023
December 27, 2022
December 7, 2022
December 7, 2022

ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണാര്‍ത്ഥം വീട്ടിലെത്തി മുടിവെട്ടാൻ AIYF

Janayugom Webdesk
കൊച്ചി
May 15, 2020 11:45 am

ലോക് ഡൗൺ കാലയളവിൽ മുടി വെട്ടാൻ പറ്റാത്തവരെ സഹായിക്കാൻ രംഗത്തിറയിരിക്കുകയാണ് കൊച്ചിയിലെ എഐവൈഎഫുകാര്‍. വീട്ടിലെത്തി മുടി വെട്ടി കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനാണ് തീരുമാനം. ലോക് ഡൗൺ കാരണം ഒന്നര മാസമായി ബാർബർ ഷോപ്പുകൾ തുറക്കാത്തതിനെ തുടർന്ന് മുടി വെട്ടാനാകാതെ വിഷമിച്ചിരിക്കുന്നവർ നിരവധിയാണ്. ഇവർക്ക് ഒരു ആശ്വാസമായിയാണ് എഐവൈഎഫ് രംഗതെത്തിയിരിക്കുന്നത്.

ആവശ്യമുള്ളവർ അറിയിച്ചാൽ പ്രവർത്തകർ അവരുടെ വീടുകളിൽ മുടി വെട്ടാൻ ആളുമായി എത്തും. മുടി വെട്ടുന്നതിന് നിശ്ചിത തുക ഒന്നും ചാർജായി തീരുമാനിച്ചിട്ടില്ല. താല്പര്യം ഉണ്ടെങ്കിൽ ഒരു തുക പ്രവർത്തകർക്ക് കൊടുക്കാം. ബാർബർ ഷോപ്പ് തുറക്കും വരെ ഈ സേവനം തുടരുമെന്ന് പ്രവർത്തകർ അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചാരണം കിട്ടിയതോടെ ആവശ്യക്കാരുടെ എണ്ണം വർധിച്ചു വരുന്നുണ്ട്.

ENGLISH SUMMARY: aiyf start hair cut­ting for col­lect­ing cash to cm relief fund

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.