മെയ് ഒമ്പത് മുതല്‍ 13 വരെ കണ്ണൂരില്‍ നടക്കുന്ന എഐവൈഎഫ് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. സിപിഐ കേന്ദ്ര കണ്ട്രോള് കമ്മീഷന് ചെയര്മാന് പന്ന്യന്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടത്തിന് യുവാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരങ്ങള്‍ വലിയ ഊര്‍ജ്ജം പകരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിലില്ലാത്ത കെട്ടകാലമാണ് ഇപ്പോഴുള്ളത്. മതനിരപേക്ഷ ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള യുവാക്കളുടെ പോരാട്ടത്തിന് എഐവൈഎഫിന്റെ സംസ്ഥാനസമ്മേളനത്തില്‍ നടക്കുന്ന ചര്‍ച്ചകളും തീരുമാനങ്ങളും കരുത്തുപകരുമെന്നും പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. സിപിഐ ജില്ല സെക്രട്ടറി അഡ്വ. പി സന്തോഷ്കുമാര്‍ അധ്യക്ഷനായി. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആര് സജിലാല്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് സംസ്ഥാന സമ്മേളന പരിപാടികള്‍ വിശദീകരിച്ചു.
സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യന് മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എന്‍ ചന്ദ്രന്, ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജന്, എകെഎസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ കെ ജയകൃഷ്ണന്, ഡോ. പി കെ ഗംഗാധരന്‍നായര്‍, എന്‍ ഉഷ എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി കെ വി രജീഷ് നന്ദി പറഞ്ഞു. 1001 അംഗ സ്വാഗതസംഘവും 201 അംഗ എക്സിക്യൂട്ടീവും രൂപീകരിച്ചു. ഭാരവാഹികളായി പന്ന്യന്‍ രവീന്ദ്രന് സി എന്‍ ചന്ദ്രന്, ഡോ. പി കെ ഗംഗാധരന്‍നായര്‍, സി പി മുരളി (രക്ഷാധികാരികള്‍), അഡ്വ. പി സന്തോഷ്കുമാര്‍(ചെയര്മാന്), സി പി ഷൈജന്‍(ജനറല്‍ കണ്‍വീനര്‍), സി പി സന്തോഷ്കുമാര്‍, സി രവീന്ദ്രന്, എ പ്രദീപന്, ഒ കെ ജയകൃഷ്ണന്, വെള്ളോറ രാജന്, അഡ്വ. എം എസ് നിഷാദ്, കെ എം സപ്ന, താവം ബാലകൃഷ്ണന്(വൈസ് ചെയര്മാന്മാര്), കെ ടി ജോസ്, വി ഷാജി, എന്‍ ഉഷ, വി കെ സുരേഷ്ബാബു, ശ്രേയ രതീഷ്, കെ വി രജീഷ്, അഡ്വ. പി അജയകുമാര്‍, അഡ്വ. എം സി സജീഷ്, കെ ആര് ചന്ദ്രകാന്ത്(ജോയിന്റ് കണ്‍വീനര്‍മാര്‍) എന്നിവരെയും വിവിധ സബ് കമ്മറ്റികളെയും തെരഞ്ഞെടുത്തു.
English Summary: AIYF State Conference in Kannur
You may also like this video