24 April 2024, Wednesday

Related news

April 3, 2024
January 30, 2024
January 30, 2024
January 8, 2024
January 5, 2024
December 23, 2023
December 21, 2023
December 19, 2023
December 18, 2023
November 24, 2023

ദീപാ മോഹന്റെ സമരം: ആവശ്യങ്ങൾ അംഗീകരിക്കാൻ അധികൃതർ തയ്യാറാവണമെന്ന് എഐവൈഎഫ്

Janayugom Webdesk
കോട്ടയം:
November 4, 2021 7:23 pm

എം ജി യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ജാതി വിവേചനത്തിനെതിരെ ഗവേഷക വിദ്യാർഥി ദീപ പി മോഹനൻ നടത്തുന്ന നിരാഹര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ ഐ വൈ എഫ് നേതാക്കൾ സമരപന്തലിൽ എത്തി. ദീപ പി മോഹന് വിദ്യാഭ്യാസം നിക്ഷേധിക്കുന്ന എം ജി യൂണിവേഴ്സിറ്റിയുടെ നടപടി കേരള സമൂഹത്തിന് തന്നെ അപമാനകരമാണെന്നും കഴിഞ്ഞ ഒരാഴ്ചയിലേറെയായി തുടരുന്ന സമരത്തിലൂടെ ഇവർ മുന്നോട്ടു വെക്കുന്ന ആവശ്യങ്ങളെല്ലാം അംഗീകരിച്ച് സമരം അവസാനിപ്പിക്കുന്നതിന് യൂണിവേഴ്സിറ്റി അധികാരികൾ മുൻകൈയെടുക്കണമെന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് അഭിപ്രായപ്പെട്ടു. ദീപയുടെ ഗവേഷണ പ്രവർത്തനങ്ങൾക്ക് തടസമായി നിൽക്കുന്ന ആരോപണ വിധേയയനായ പ്രൊഫസറെ സർവ്വകലാശാല പുറത്താക്കണമെന്നും എഐവൈഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.
എഐവൈഎഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി പ്രദീപ്, ജില്ലാ സെക്രട്ടറി അഡ്വ: സുജിത് എസ് പി, പ്രസിഡന്റ് റെനീഷ് കാരിമറ്റം, ശരത് കുമാർ പി ആർ, സജീവ്, സ്നേഹ ലക്ഷ്മി, രാജേഷ് കെ കെ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

ENGLISH SUMMARY: AIYF STATEMENT ON DEEPA P MOHAN ISSUE

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.