എഐവൈഎഫ് സമരത്തെരുവ് നാളെ

Web Desk

തിരുവനന്തപുരം

Posted on October 01, 2017, 10:24 pm

കോര്‍പ്പറേറ്റ് ഭരണത്തിനും ഫാസിസ്റ്റ് വാഴ്ച്ചക്കുമെതിരെ ജനാധിപത്യ ഇന്ത്യയെ രക്ഷിക്കാന്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഗാന്ധി ജയന്തി ദിനമായ ഇന്ന് സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ സമരത്തെരുവ് സംഘടിപ്പിക്കും.
സേവ് ഇന്ത്യ ചേഞ്ച് ഇന്ത്യ എന്ന മുദ്രാവാക്യം ഉയര്‍ത്തി ദേശവ്യാപകമായി നടത്തിയ ക്യാമ്പയിനിന്റെ ഭാഗമായാണ് എഐവൈഎഫ് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സമരത്തെരുവ് സംഘടിപ്പിച്ചിട്ടുളളത്. പരിപാടിയില്‍ രാഷ്ട്രീയസാംസ്‌കാരികസാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. സാംസ്‌കാരിക പരിപാടികള്‍, വിവിധ വിഷയങ്ങളെ അധികരിച്ചുകൊണ്ടുളള സെമിനാറുകള്‍, കലാപരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആര്‍ സജിലാലും, സെക്രട്ടറി മഹേഷ് കക്കത്തും അറിയിച്ചു.
തിരുവനന്തപുരത്ത് സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സി ദിവാകരന്‍ എംഎല്‍എയും, കൊല്ലത്ത് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബുവും, പത്തനംതിട്ടയില്‍ സിപിഐ ജില്ലാ സെക്രട്ടറി എ പി ജയനും, ആലപ്പുഴയില്‍ സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വവും ഉദ്ഘാടനം ചെയ്യും. കോട്ടയത്ത് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രനും, ഇടുക്കിയില്‍ സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനും, എറണാംകുളത്ത് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രനും, തൃശ്ശൂരില്‍ എഐവൈഎഫ് ദേശീയ സെക്രട്ടറി കെ രാജന്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്യും.
പാലക്കാട് സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജും, മലപ്പുറത്ത് സിപിഐ ജില്ലാ സെക്രട്ടറി പി പി സുനീറും, കോഴിക്കോട് സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സി എന്‍ ചന്ദ്രനും, വയനാട് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആര്‍ സജിലാലും, കണ്ണൂരില്‍ കഥാകൃത്ത് കെ ടി ബാബു രാജും, കാസര്‍ഗോഡ് വി കെ സുരേഷ് ബാബുവും ഉദ്ഘാടനം ചെയ്യും.