എഐവൈഎഫ് ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ സമര സ്മരണ സംഘടിപ്പിക്കും

Web Desk

തിരുവനന്തപുരം

Posted on August 11, 2020, 4:47 pm

മഹാമാരിയുടെ മറവിൽ വിൽക്കരുത്, തകർക്കരുത് സ്വതന്ത്ര ഇന്ത്യയെ എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 15ന് എഐവൈഎഫ് സ്വാതന്ത്ര്യ സമര സ്മരണ സംഘടിപ്പിക്കും. രാജ്യത്തിൻറെ പ്രതിരോധമേഖല ഉൾപ്പെടെ കോർപ്പറേറ്റുകൾക്ക് അടിയറ വെക്കാനും പൊതുമേഖലാസ്ഥാപനങ്ങളെ വിൽപ്പന നടത്താനും മതരാഷ്ട്ര വാദം ഉയർത്തി മതനിരപേക്ഷ ഇന്ത്യയെ തകർക്കാനുമുള്ള നീക്കമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണകൂടം നടത്തുന്നത്. ഇതിനെതിരെ രാജ്യത്ത് വമ്പിച്ച പ്രതിഷേധം വളർന്നുവരികയാണ്.

പൗരത്വ ഭേദഗതി നിയമവും പുതിയ വിദ്യാഭ്യാസ നയവും സാർവത്രിക സ്വകാര്യവൽക്കരണവും പരിസ്ഥിതി ആഘാതപഠന ഭേദഗതിയും ഇതിൻറെ ഭാഗമാണ്.

സ്വാതന്ത്ര്യത്തിൻറെ എഴുപത്തിമൂന്നാം വാർഷിക ദിനത്തിൽ എല്ലാ ജില്ലകളിലും വൈകുന്നേരം 4 മണിക്ക് നടക്കുന്ന വെർച്വൽ മീറ്റിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും. അന്ന് രാവിലെ എഐവൈഎഫിൻറെ മുഴുവൻ യൂണിറ്റ് കേന്ദ്രങ്ങളിലും ദേശീയ പതാക ഉയർത്തുമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡൻറ് അഡ്വ. ആർ. സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പറഞ്ഞു.

സ്വാതന്ത്ര്യ സമര സ്മരണ യുടെ പ്രചരണാർത്ഥം ആഗസ്റ്റ്ഗ 13–14 തീയതികളിൽ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്ന ദേശാഭിമാന ജാഥ 13ന് രാവിലെ 9.30 ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. ജാഥ 14ന് വൈകുന്നേരം 5 മണിക്ക് കാസർഗോഡ് സമാപിക്കും.

you may also like this video