Web Desk

തിരുവനന്തപുരം:

January 30, 2021, 8:00 am

എഐവൈഎഫ് ഇന്ന് രക്തസാക്ഷ്യം ക്യാമ്പയിൻ സംഘടിപ്പിക്കും

Janayugom Online

മതനിരപേക്ഷ ഇന്ത്യ, ഇടതുപക്ഷ കേരളം എന്ന മുദ്രാവാക്യമുയർത്തി ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ ഇന്ന് സംസ്ഥാനത്തുടനീളം മണ്ഡലം കേന്ദ്രങ്ങളിൽ എഐവൈഎഫ് നേതൃത്വത്തിൽ ‘രക്തസാക്ഷ്യം’ എന്ന പേരിൽ ക്യാമ്പയിൻ സംഘടിപ്പിക്കും.
രാജ്യത്ത് മതനിരപേക്ഷതയും ജനാധിപത്യവും ഇല്ലാതാക്കാനും മതത്തിന്റെ പേരിൽ വിഭാഗീയത വളർത്തുവാനും അതുവഴി രാഷ്ട്രീയ മുതലെടുപ്പിനുമാണ് കേന്ദ്ര സർക്കാരും സംഘപരിവാറും നീക്കം നടത്തുന്നത്. കാർഷിക മേഖലയിൽ കോർപ്പറേറ്റുകൾക്ക് ആധിപത്യം സ്ഥാപിക്കുവാൻ വഴിയൊരുക്കുന്നതാണ് പുതിയ കാർഷിക നിയമങ്ങൾ. ഇത്തരം നിലപാടുകൾക്കെതിരെ എഐവൈഎഫ് രാജ്യവ്യാപകമായി പ്രക്ഷോഭ പ്രചാരപ്രവർത്തനങ്ങൾ നടത്തിവരികയാണ്.

ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ മതനിരപേക്ഷ ഇന്ത്യയുടെ മഹത്തായ മൂല്യങ്ങൾ സംരക്ഷിക്കുവാനും ഇടതുപക്ഷ കേരളത്തിന്റെ പ്രസക്തി വിളിച്ചറിയിക്കുവാനും കഴിയുന്ന പരിപാടിയായി രക്തസാക്ഷ്യം ക്യാമ്പയിൻ മാറുമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ സജിലാൽ, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവർ പറഞ്ഞു.

ENGLISH SUMMARY: AIYF will orga­nize a mar­tyr­dom cam­paign today

YOU MAY ALSO LIKE THIS VIDEO