അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിൽ സന്ദർശനം നടത്തുന്ന ദിവസങ്ങളിൽ എഐവൈഎഫ് രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി കേരളത്തിൽ കരിദിനം ആചരിക്കുമെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. അമേരിക്കൻ ആയുധ വ്യവസായ മേഖലയെ സംരക്ഷിക്കുന്നതിനായി ഇന്ത്യയുടെ പണം ചെലവഴിക്കുവാൻ ഉതകുന്ന കരാർ ഇരു രാജ്യങ്ങളും ഒപ്പിടുവാൻ നീക്കം നടക്കുകയാണ്. അമേരിക്കയുടെ സാമ്രാജ്യത്വ നയങ്ങൾക്കനുസൃതമായ കരാറുകൾക്കാണ് മോഡിയും ട്രംപും രൂപം നൽകാനിരിക്കുന്നത്.
കെട്ടിഘോഷിക്കപ്പെടുന്ന വികസനത്തിന്റെ ഗുജറാത്ത് മാതൃക പ്രദർശിപ്പിക്കുവാൻ ട്രംപ് കടന്നു പോകുന്ന വഴികളിൽ മതിലുകൾ കെട്ടുകയാണ് മോഡി. നാണം മറയ്ക്കാൻ മതിൽ കെട്ടുന്ന മോഡി ചേരിനിവാസികളെ ആട്ടിയോടിക്കുകയാണ്. അപ്രഖ്യാപിത ചേരികളുള്ളതിൽ രാജ്യത്ത് തന്നെ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. ട്രംപ് കാണാതിരിക്കുവാൻ ഇവിടുത്തെ വൃത്തിഹീനമായ ചേരികൾ മതിൽ കെട്ടി മറക്കുന്ന മോഡി സർക്കാരിന്റെ നടപടി ലജ്ജാകരമാണെന്നം ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരുമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ സജിലാൽ, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവർ പറഞ്ഞു.
English Summary:AIYF’s protest against Trumps India visit
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.