എന്തിനാണ്‌ സൗമ്യയോട് ആ ക്രൂരത കാട്ടിയത്? പ്രതി അജാസിന്റെ മൊഴി പുറത്ത്, സൗമ്യയെ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർക്കും അതിശയം!

Web Desk
Posted on June 17, 2019, 6:15 pm

വനിതാ പൊലീസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കെതിരേ വകുപ്പുതല അച്ചടക്ക നടപടിക്ക് ഒരുങ്ങി ആഭ്യന്തരവകുപ്പ്. വള്ളിക്കുന്നം പോലീസ് സ്റ്റേഷനിലെ വനിത സിപിഒ സൗമ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് തെളിഞ്ഞ ആലുവ ട്രാഫിക് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അജാസിനെതിരെയാണ് നടപടിക്കൊരുങ്ങുന്നത്.

കൃത്യത്തിനുശേഷം ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അജാസ് അമ്ബത് ശതമാനം പൊള്ളലേറ്റ് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വകുപ്പുതലത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കിട്ടുന്നതിന് അനുസൃതമായി നടപടി ഉടന്‍ ഉണ്ടാവുമെന്ന് റൂറല്‍ എസ്പി കെ. കാര്‍ത്തിക് അറിയിച്ചു. കഴിഞ്ഞ ജൂലൈയിലാണ് അജാസ് ആലുവ ട്രാഫിക്കില്‍ സ്ഥലംമാറിയെത്തിയത്. ഒമ്ബതാം തീയതി മുതല്‍ അവധിയില്‍ പ്രവേശിച്ച ഇയാള്‍ ആസൂത്രിതമായി കൃത്യം നടത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

soumya-murder

അതേ സമയം അന്വേഷണ സംഘം അജാസിന്റെ മൊഴി രേഖപ്പെടുത്തി. സൗമ്യയെ കൊന്ന ശേഷം ജീവനൊടുക്കുകയായിരുന്നു ലക്ഷ്യമെന്ന് അജാസ് മജിസ്‌ട്രേറ്റിന് മൊഴി നല്‍കി. ഞായറാഴ്ച രാത്രിയാണ് മജിസ്‌ട്രേറ്റ് അജാസിന്റെ മൊഴി രേഖപ്പെടുത്തിയത്. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ് മൊഴി നല്‍കി.

ശനിയാഴ്ചയാണ് വള്ളിക്കുന്ന് പോലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്പകരനെ സഹപ്രവര്‍ത്തകനായ അജാസ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊപ്പെടുത്തിയത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തി സൗമ്യയെ കാറില്‍ പിന്തുടര്‍ന്ന് വന്ന അജാസ് കാഞ്ഞിപ്പുഴയയില്‍ വച്ച് സ്‌കൂട്ടര്‍ ഇടിച്ച് വീഴ്ത്തി. അജാസിനെ കണ്ട് ഭയന്ന സൗമ്യ വീണിടത്ത് നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അടുത്തുള്ള വീടിന് മുന്നില്‍ വച്ച് അജാസ് ഇവരെ പിടികൂടുകയും കത്തിവച്ച് കുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു.

സൗമ്യയെ വാളുകൊണ്ട് വെട്ടിവീഴ്‌ത്തിയശേഷം മരണം ഉറപ്പാക്കാനായിരുന്നു കത്തി പുറത്തെടുത്തത്. കഴുത്തിന്റെ പിന്നിൽ ആഴത്തിൽ മുറിവുണ്ട്. ഇത് സൗമ്യ ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്നിൽ നിന്ന് വെട്ടിയതാണ്. കഴുത്തിന്റെ മുൻഭാഗത്ത് കത്തിക്കുത്തേറ്റ രണ്ടുപാടുകളുണ്ട്. ഇതിനൊപ്പം ശരീരത്തിലെ പൊള്ളലും മരണകാരണമായി. എന്ത് വന്നാലും സൗമ്യയുടെ മരണം ഉറപ്പാക്കുകയായിരുന്നു അജാസിന്റെ ലക്‌ഷ്യം എന്നാണ് ഡോക്ടർമാരുടെ നിരീക്ഷണം.

സൗമ്യയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. ഫൊറൻസിക് വിഭാഗം മേധാവി ഡോ.കെ.ശ്രീദേവിയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്.