പൂനെയിലെ കൊറെഗാവ് ഭീമയിൽ 2018 ജനുവരി ഒന്നിന് നടന്ന അക്രമസംഭവങ്ങൾ അവലോകനം ചെയ്യുന്നതിനായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും സംസ്ഥാന ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖും ഇന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. മുംബൈ സംസ്ഥാന സെക്രട്ടേറിയറ്റിലാണ് കൂടിക്കാഴ്ച നടന്നത്.
കൊറെഗാവ് ഭീമ കേസിൽ പൂനെ പൊലീസ് സ്വീകരിച്ച നടപടികൾ അന്വേഷിക്കാൻ വിരമിച്ച ജഡ്ജിയുടെ കീഴിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കണമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ ശേഷം എൻസിപി നേതാവ് ദേശ്മുഖ് ഈ മാസം ആദ്യം കേസിൽ തൽസ്ഥിതി റിപ്പോർട്ട് തേടി തീരുമാനമെടുക്കുമെന്ന് പറഞ്ഞിരുന്നു.
2017 ഡിസംബർ 31 ലെ എൽഗാർ പരിഷത്ത് കോൺക്ലേവും അടുത്ത ദിവസം പൂനെ ജില്ലയിലെ കൊറെഗാവ് ഭീമയിൽ നടന്ന ജാതി സംഘർഷങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിച്ച പൂനെ പൊലീസായിരുന്നു അന്വേഷണത്തിനിടെ “അർബൻ നക്സൽ” എന്ന പദം ഉപയോഗിച്ചത്. കോൺക്ലേവിന് മാവോയിസ്റ്റുകളുടെ പിന്തുണയുണ്ടെന്ന് പൂനെ പൊലീസ് ആരോപിച്ചിരുന്നു.കേസിൽ ചില മനുഷ്യാവകാശ പ്രവർത്തകരെ പൂനെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതമേസമയം അക്രമത്തിന് പ്രേരിപ്പിച്ചുവെന്നാരോപിച്ച് സംഘപരിവാർ നേതാക്കൾക്കെതിരെയും കേസെടുത്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.