ഡോവലിന്റെ മകനെതിരെ ഗുരുതര ആരോപണങ്ങളുമായി ദി വയര്‍

Web Desk
Posted on November 04, 2017, 11:31 am

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ലി​ന്‍റെ മ​ക​ൻ ശൗ​ര്യ ഡോ​വ​ലി​ന്‍റെ ഫൗ​ണ്ടേ​ഷ​ന് വി​ദേ​ശ സാ​ന്പ​ത്തി​ക സ​ഹാ​യം ല​ഭി​ച്ചെ​ന്ന് ആ​രോ​പ​ണം. ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യു​ടെ മ​ക​ൻ ജ​യ് അ​മി​ത് ഷാ​യു​ടെ ക​ന്പ​നി​യെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ  പു​റ​ത്തു​വി​ട്ട ദി ​വ​യ​ർ വെ​ബ്സൈ​റ്റാ​ണ് ഈ ​വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യും രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്.

രാ​ജ്യ​ത്തി​ന്‍റെ ശാ​ക്തി​ക, സാ​ന്പ​ത്തി​ക മേ​ഖ​ല​ക​ളി​ലെ ന​യ​രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ളും സെ​മി​നാ​റു​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്ന പ​ഠ​ന, ഗ​വേ​ഷ​ണ കേ​ന്ദ്ര​മാ​ണ് ഇ​ന്ത്യ ഫൗ​ണ്ടേ​ഷ​ൻ. ഡോ​വ​ലി​ന്‍റെ മ​ക​ൻ ശൗ​ര്യ മു​ഖ്യ​ന​ട​ത്തി​പ്പു​കാ​ര​നാ​യ ക​ന്പ​നി​ക്ക് വി​ദേ​ശ ആ​യു​ധ, വി​മാ​ന ക​ന്പ​നി​ക​ളി​ൽ​നി​ന്നു സം​ഭാ​വ​ന ല​ഭി​ക്കു​ന്നു​വെ​ന്ന​താ​ണു വ​യ​റി​ന്‍റെ മു​ഖ്യ ആ​രോ​പ​ണം. ശൗ​ര്യ ഡോ​വ​ലും ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റാം ​മാ​ധ​വും ചേ​ർ​ന്നു ന​ട​ത്തു​ന്ന ഫൗ​ണ്ടേ​ഷ​ന്‍റെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ, കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ സു​രേ​ഷ് പ്ര​ഭു, ജ​യ​ന്ത് സി​ൻ​ഹ, എം.​ജെ.​അ​ക്ബ​ർ എ​ന്നി​വ​രും അം​ഗ​ങ്ങ​ളാ​ണ്.

ഇ​ന്ത്യ ആ​യു​ധ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന ക​ന്പ​നി​ക​ളി​ൽ​നി​ന്നു സം​ഭാ​വ​ന സ്വീ​ക​രി​ക്കു​ന്ന ഒ​രു സം​ഘ​ട​ന​യു​ടെ ഭ​ര​ണ​ച്ചു​മ​ത​ല​യി​ൽ പ്ര​തി​രോ​ധ​മ​ന്ത്രി ഭാ​ഗ​മാ​കു​ന്ന​തു ശ​രി​യ​ല്ലെന്നും വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  ഫൗ​ണ്ടേ​ഷ​ൻ ന​ട​ത്തി​യ സെ​മി​നാ​റു​ക​ളി​ൽ ചി​ല​തു സ്പോ​ണ്‍​സ​ർ ചെ​യ്ത​ത് വി​മാ​ന ക​ന്പ​നി​യാ​യ ബോ​യിം​ഗാ​ണ്. ബോ​യിം​ഗി​ൽ​നി​ന്ന് 111 വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള 70,000 കോ​ടി​യു​ടെ ഇ​ട​പാ​ടു സം​ബ​ന്ധി​ച്ചു സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.