‘മലപ്പുറം എന്ത് ചെയ്തു… എനിക്കറിയണം’;ബിജെപിയോട് മറുപടി ചോദിച്ച് അജു വർഗീസ്

Web Desk
Posted on June 05, 2020, 2:15 pm

പാലക്കാട് അന ചരിഞ്ഞ സംഭവത്തിൽ മലപ്പുറം ജില്ലയ്‌ക്കെതിരെ വർഗ്ഗീയ പരാമർശങ്ങൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ല എന്ത് ചെയ്‌തെന്ന് തനിക്കറിയണം എന്ന് അജു വർഗീസ്. ഫേസ്ബുക്കിൽ പോസ്റ്റിലൂടെയാണ് അജു വർഗീസ്  ചോദിച്ചത്. ഒരു ചാനൽ ചർച്ചയിൽ, ബിജെപി പ്രതിനിധിയായ സന്ദീപ് വാര്യർ പാലക്കാട് ജില്ലയിലാണ് സംഭവം നടന്നതെന്ന് അറിവ് ഉണ്ടായിട്ടും, ബോധപൂർവം മലപ്പുറത്തെ പഴിചാരുന്ന ഹാഷ്ടാഗ് മാറ്റില്ലെന്ന് പറയുന്ന  വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചാണ് അജു വർഗീസ് ചോദ്യമുയർത്തിയത്.

അഭിപ്രായം പറഞ്ഞാൽ കുടുംബത്തിലുള്ളവരെ ആക്രമിക്കുന്ന ബിജെപിക്കാരുടെ സ്ഥിരം രാഷ്ട്രീയ ശൈലിയും അജു വർഗീസ് ചൂണ്ടികാണിക്കുന്നു . തനിക്ക് രാഷ്ട്രീയം ഇല്ലന്നും ടാക്സ് അടയ്ക്കുന്ന ഒരു മണ്ടൻ ആണെന്നും സ്വയം പരാമർശിച്ചാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സ്വന്തം നാടായ കേരളത്തിൽ മരണം വരെയും വർഗ്ഗീയത നടക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

അജുവർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

 

Eng­lish sum­ma­ry: Aju Vargese on Hash­tags critisic­ing mala­pu­ram .

You may also like this video: