എ കെ ആന്‍റണിയുടെ സഹോദരി റോസമ്മ കുര്യൻ (84) അന്തരിച്ചു

Web Desk

പൂച്ചാക്കൽ

Posted on January 17, 2018, 8:07 pm

കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന എ കെ ആന്‍റണിയുടെ സഹോദരി റോസമ്മ കുര്യൻ (84) അന്തരിച്ചു (പരേത ചേർത്തല അറയ്ക്കൽപ്പറമ്പിൽ കുടുംബാംഗം). സംസ്ക്കാരം വെള്ളിയാഴ്ച വൈകിട്ട് 3ന് തൈക്കാട്ടുശേരി മണപ്പുറം ചെറുപുഷ്പം ദേവാലയ സെമിത്തേരിയിൽ നടക്കും.

വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചേർത്തല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 നായിരുന്നു അന്ത്യം. ഭർത്താവ് പരേതനായ കുര്യൻ, മക്കൾ: ജിജോ, ഡോളി,സാജൻ (കോൺഗ്രസ് നേതാവ്), മിനി സിജി, സിസ്റ്റർ റോസ് ജോ ( ലിറ്റിൽ ഫ്ലവർ എഫ് സി സി കോൺവന്റ് ആമ്പല്ലൂർ), സീമ റോയി, ബോബി സാജൻ, സിമി അനു. മരുമക്കൾ: ജോസ് ജോസഫ് (റിട്ടേ. സർക്കിൾ ഇൻസ്പെക്ടർ), മേഴ്സി, ബെറ്റ് സി, സിജി ജോസഫ് (കൊച്ചിൻ റിഫൈനി), റോയി പ്രാൻസിസ്‌, സാജൻ ജോൺ, അനു ജോസഫ് (അദ്ധ്യാപിക, എടത്വ സെന്‍റ് മേരീസ് സ്കൂൾ)