November 28, 2022 Monday

Related news

November 20, 2022
November 19, 2022
November 19, 2022
November 5, 2022
October 27, 2022
October 22, 2022
October 11, 2022
October 6, 2022
September 20, 2022
August 25, 2022

ശബരിമല വിഷയം ദുരുപയോഗം ചെയ്തു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് മന്ത്രി എ കെ ബാലന്‍

Janayugom Webdesk
പാലക്കാട്
April 6, 2021 12:58 pm

വികസനം പോലെയുള്ള വിഷയങ്ങള്‍ പറഞ്ഞാല്‍ വോട്ട് കിട്ടില്ലെന്ന് മനസിലായ യുഡിഎഫ് അവസാന ആയുധമായി വിശ്വാസത്തെ കണ്ടെത്തിയിരിക്കുന്നുവെന്ന് മന്ത്രി എ കെ ബാലന്‍. ചരിത്രത്തിൽ ദൈവത്തെ ഇത്രയും മോശമായി ഉപയോഗിക്കുന്നത് കണ്ടിട്ടില്ല. ഇത് ഭരണഘടനാ വിരുദ്ധവും വെല്ലുവിളിയുമാണ്. ശബരിമല വിഷയം ദുരുപയോഗം ചെയ്ത യുഡിഎഫിനും ബിജെപ്പിക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വോട്ടെടുപ്പ് തുടങ്ങിയ ഒരു മണിക്കൂറിനകമാണ് ഈ തെരഞ്ഞെടുപ്പ് അവിശ്വാസികളും വിശ്വാസികളും തമ്മിലുള്ള പോരാട്ടമാണെന്ന സന്ദേശം യുഡിഎഫ് നേതാക്കളും എന്‍എസ്എസ് നേതാവ് ജി സുകുമാരന്‍ നായരും നല്‍കിയത്. ഇത് അത്യന്തം ഗുരുതരമാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കാനുള്ള ഗൂഢാലോചനയാണിത്. ഭരണഘടന വിരുദ്ധവും ആര്‍പി ആക്ടിന് വിരുദ്ധവുമാണ്. മാധ്യമങ്ങള്‍ ഇത് പ്രദര്‍ശിപ്പിക്കുന്നത് തടയണം. ഇതാണ് അവരുടെ കൈയിലുള്ള ബോംബെന്നും ബാലന്‍ ചൂണ്ടിക്കാട്ടി.

 
അതേസമയം, എല്ലാ വിശ്വാസവും സംരക്ഷിക്കുക എന്നതാണ് എൽഡിഎഫ് നയം. അതുകൊണ്ടു തന്നെ വിശ്വാസികൾ ആരും തങ്ങൾക്ക് എതിരല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഭരണ മാറ്റം ഉണ്ടാവുമെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ വാക്കുകൾ അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ് സൂചിപ്പിക്കുന്നത്. തെരെഞ്ഞെടുപ്പ് ദിനത്തിൽ മറ്റൊരു സമുദായ നേതാക്കന്മാരും രാഷ്ട്രീയം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശബരിമലയെ കുറിച്ചു കോണ്‍ഗ്രസിന് പറയാം. സർക്കാരിനെതിരെ മറ്റൊരു ആരോപണവും പറയാൻ ഇല്ലാത്തത് കൊണ്ട് മാത്രമാണ് ശബരിമല അവർ ചർച്ചാ വിഷയം ആക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Eng­lish sum­ma­ry: Ak bal­an on congress
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.