എൻസിപി ഇടതുമുന്നണിയെ ക്ഷീണിപ്പിക്കുന്ന ഒരു നിലപാടും എടുക്കില്ലെന്ന് പാർട്ടി നേതാവും മന്ത്രിയുമായ എ കെ ശശീന്ദ്രൻ. എൻസിപിക്ക് എൽഡിഎഫ് വിടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.മുന്നണി വിടുന്നത് ഒരു സ്ഥലത്തും ആലോചിച്ചിട്ടില്ല. രാഷ്ട്രീയസാഹചര്യത്തിൽ നിലവിൽ ഒരു മാറ്റവുമില്ലെന്നും അദ്ദേഹം പറഞ്ഞു. എൻസിപി മുന്നണി വിടുന്നതായി പ്രചരിക്കുന്ന വാർത്തകളിൽ അടിസ്ഥാനമില്ല. പാലാ നഷ്ടപ്പെടുമെന്ന് ആരാണ് പറഞ്ഞതെന്നും ഇപ്പോഴത്തെ ചർച്ച അനവസരത്തിലുള്ളതാണെന്നും മന്ത്രി പറഞ്ഞു. മുന്നണി മാറ്റം സംബന്ധിച്ച റിപോർട്ടുകൾ പാർട്ടി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരനും നിഷേധിച്ചു. ഇത്തരം ഒരു ആലോചന പോലും ഉണ്ടായിട്ടില്ലെന്നും പാർട്ടി ഔദ്യോഗിമായി ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ENGLISH SUMMARY: ak sasidharan statement on ncp
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.