ബസ് ഡ്രൈവറുടെ അശ്രദ്ധമൂലം വാതിൽതട്ടി തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിൽ കഴിയുന്ന തുതിയൂർ കുന്നിച്ചിറ വീട്ടിൽ പ്രകാശന്റെ മകൻ ആകാശ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. മാർച്ച് മൂന്നിന് കൃത്രിമ തലയോട്ടി വച്ചുപിടിപ്പിക്കൽ ശസ്ത്രക്രിയ്ക്ക് വിധേയനായ ആകാശ് ഇപ്പോൾ സാധാരണ ഭക്ഷണം കഴിക്കുകയും പരസഹായത്തോടെ നടക്കുകയും ചെയ്യുന്നുണ്ടെന്ന് ന്യൂറോസർജ്ജൻ ഡോ. ടി കെ ജയരാജൻ പറഞ്ഞു.
ഇന്ന് എറണാകുളം മെഡിക്കൽ സെന്ററിലെ തീവ്രപരിചരണവിഭാഗത്തിൽ ആകാശ് തന്റെ പന്ത്രണ്ടാം ജന്മദിനം അച്ഛൻ പ്രകാശൻ, അമ്മ സഹിത, സഹോദരൻ അശ്വിൻ എന്നിവർക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു. ന്യൂറോ സർജ്ജൻ ഡോ. ടി കെ ജയരാജൻ, ശിശുരോഗ വിദഗ്ദരായ ഡോ. എം സുമ, ഡോ. ആർ ശ്രീവിദ്യ എന്നിവരും ആഘോഷത്തിൽ പങ്കുചേർന്നു.
കഴിഞ്ഞ ഡിസംബർ 23 ന് മുത്തച്ഛന്റെ മരണാനന്തര ചടങ്ങിൽ സംബന്ധിക്കാൻ സ്ക്കൂട്ടറിൽ പോകുമ്പോൾ കാക്കനാട് ബസ് ഡ്രൈവറുടെ അശ്രദ്ധമൂലം ബസിന്റെ വാതിൽ തട്ടിയാണ് ആകാശിന്റെ തലയുടെ ഇടതുഭാഗം തകർന്നത്. എറണാകുളം മെഡിക്കൽ സെന്ററിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായ ആകാശ് ഒരാഴ്ചയിലധികം വെന്റിലേറ്ററിൽ കഴിഞ്ഞശേഷമാണ് ജീവിതത്തിലേക്ക് വീണ്ടും മടങ്ങിയത്. ഇടതുകണ്ണിന്റെ കാഴ്ച വീണ്ടെടുക്കുന്നതുൾപ്പെടെ കൂടുതൽ തുടർചികിത്സ ആകാശിന് വേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
English Summary; Akash’s 12th birthday
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.